Connect with us

Hi, what are you looking for?

NEWS

കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി: പ്രതി പിടിയിൽ

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ് കോതമംഗലം പോലീസ് സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺകോൾ എത്തുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണം ആരംഭിക്കുകയും സ്റ്റേഷനിൽ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയും ചെയ്തു. ഇതോടെ വ്യാജ ഭീഷണിയാണെന്ന് മനസ്സിലായി.
ഫോൺകോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹനീഫ് പിടിയിലാകുന്നത്. എന്തിനാണ് ഇയാൾ ഇങ്ങനെയൊരു വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല. പുത്തൻകുരിശ് ഡിവൈ.എസ്.പിയടക്കം ഹനീഫിനെ ചോദ്യം ചെയ്തുവരികയാണ്.

📱 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ 👇
Follow this link to join my WhatsApp group:

https://chat.whatsapp.com/FSJNPfYuPRZ8SFq7IiDYmM

 

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...

CRIME

കോതമംഗലം – യുവതിയെ എയർ പിസ്റ്റൽ ഉപയോഗിച്ച് നിറയൊഴിച്ച് പരിക്കേൽപ്പിച്ച യുവാവിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. മുവാറ്റുപുഴ രണ്ടാർകര സ്വദേശി ജൗഹർ കരിം (32) ആണ് അറസ്റ്റിലായത്. ഇന്നലെ പകൽ ഭീഷണിപ്പെടുത്തി...