പെരുമ്പാവൂർ : ശരീരത്തിൽ സ്പർശിക്കാതെ ശരീര ഊഷ്മാവ് മനസിലാക്കുന്നതിനുള്ള ഇൻഫ്രാറെഡ് തേർമോ മീറ്ററുകൾ പെരുമ്പാവൂർ താലൂക്ക് ആശുപത്രി, കോടനാട് സാമൂഹ്യാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വിതരണം ചെയ്തു.
ആൾ ഇൻഡ്യ പ്രഫഷണൽ കോൺഗ്രസ് ചാലക്കുടി ലോക്സഭാ മണ്ഡലം കമ്മിറ്റിയാണ് തേർമോ മീറ്ററുകൾ നൽകിയത്. വ്യക്തികളുടെ ശരീരോഷ്മാവ് കുറഞ്ഞ സമയം കൊണ്ട് പരിശോധിക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും തേർമ്മോ മീറ്ററുകൾ സഹായിക്കും. ആൾ ഇൻഡ്യ പ്രഫഷണൽ കോൺഗ്രസ് ഭാരവാഹികളായ ചാലക്കുടി ലോക്സഭാ മണ്ഡലം പ്രസിഡന്റ് സനോജ് സ്റ്റീഫൻ, ജനറൽ സെക്രട്ടറി ഹൈദർ ഷെഹൻഷാ, അംഗങ്ങളായ അഡ്വ. ജിനോ, ഫസൽ പരീത്, ഡോ. എഡ്വിൻ ഡേവിഡ്, മനു എന്നിവർ സംബന്ധിച്ചു.