കോതമംഗലം: തങ്കളം മാർ ബസേലിയോസ് നഴ്‌സിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ ജോർജിന് ഇന്ത്യൻ ഗവൺമെന്റിൻ്റെ പേറ്റന്റ് ലഭിച്ചു.
യാത്രകളിലും, പൊതു സ്ഥലങ്ങളിലും മറ്റും വ്യക്‌തി ശുചിത്വത്തിന് സഹായകമാകുന്ന എൽമാസ് സോപ്പ് ക്ലോത്ത്സ് എന്ന ഉൽപ്പനത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്. നിലവിൽ വിപണിയിൽ ലഭ്യമായ ഉൽപ്പന്നങ്ങളെ അപേക്ഷിച്ചു പരിസ്‌ഥിതി സൗഹാർദ്ദ പരമായും, പുനരുപയോഗ തത്ത്വം അടിസ്ഥാനപ്പെടുത്തിയുമാ ണ് സോപ്പ്ക്ലോത്ത് നിർമ്മിച്ചിരിക്കുന്നത്. തങ്കളം കിളിത്തട്ടിൽ കെ . പി. ജോർജിൻ്റെ മകളും, മാളിയേലിൻ എയ്ഞ്ചൽ എം. എൽദോസിന്റെ ഭാര്യയുമാണ് പേറ്റന്റിന് അർഹയായ ദിവ്യ ജോർജ്. പേറ്റന്റിന് 20 വർഷത്തെ അംഗീകാരമുണ്ട്.
