കോതമംഗലം: ജി എസ് ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ബഹുജന മാർച്ച് നടത്തി. കോതമംഗലം എ കെ ജി ഭവന് മുന്നിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് നടത്തിയ മാർച്ച് മലയൻകീഴ് കവലയിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
സിപിഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ ആർ അനിൽ കുമാർ ,ഇ കെ ശിവൻ ,കെ എ ജോയി ,ഷാജി മുഹമ്മദ് ,ആൻ്റണി ജോൺ
എംഎൽഎ , പി കെ സജീവ്, ബാബു പോൾ , തോമസ് ടി ജോസഫ് ,ബേബി പൗലോസ് ,
,ഷാജി പീച്ചക്കര,പി എസ് രമേശ് ,
ഷാജൻ അമ്പാട്ട് ,എൻ സി ചെറിയാൻ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് നേതാവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ പി എ എം ബഷീറിൻ്റെ പതിനൊന്നോളം സ്ഥാപനങ്ങളിലാണ് കേന്ദ്ര ജിഎസ്ടി ഇൻ്റിലജൻസ് വിംഗ് മിന്നൽ പരിശോധന നടത്തി വൻ ക്രമക്കേട് കണ്ടെത്തിയത്. പാം ടൈൽസ് പാർക്കിൻ്റെ ചെറുവട്ടൂരിലെ പ്രധാന ഓഫീസിൽ നിന്നും
അനധികൃത ഇടപാട് അടങ്ങിയ 455 ജി ബി ഡേറ്റയുടെ ഹാർഡ് ഡിസ്കും, വ്യാജ ജിഎസ്ടി ബിൽ യൂണിറ്റും, കോടികണക്കിന് രൂപയുടെ ഇടപാടുകൾ നടത്തിയ മറ്റ് പ്രധാന രേഖകളും ജിഎസ് ടി ഇന്റലിജൻസ് വിംഗ്
കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തു തുടരാതെ ബഷീർ രാജി വെക്കണമെന്ന് പ്രതിഷേധ സമരം ആവശ്യപ്പെട്ടു.