Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ പുലിയെ കണ്ട് അമ്പരന്ന് പാലിയേറ്റീവ് സംഘം

കോതമംഗലം:കോതമംഗലം എന്റെനാട് പാലി യേറ്റിവ് കെയർ സംഘം വടാട്ടുപാറയിൽ രോഗീപരിചരണം കഴിഞ്ഞ് വാനിൽ മടങ്ങി പോരുന്ന വഴിയിൽ പുലിയെ കണ്ടു ഞെട്ടി. വാഹനത്തിലിരുന്നു സംഘം പുലിയെ കണ്ട് ഭയന്നെങ്കിലും പുലി റോഡരികി ലെ കുറ്റിക്കാട്ടിൽ കിടക്കുകയായിരുന്നു. പുലിയുടെ ചിത്രം സംഘം മൊബൈലിൽ പകർത്തി. ഭുതത്താൻകെട്ട്- വടാട്ടുപാറ റോഡിൽ തുണ്ടത്തിൽ ജങ്ഷനിൽനിന്ന് ഒരു കിലോമീറ്റർ മാറി മരപ്പാലം ഫോറസ്റ്റ് സ്റ്റേഷനു സമീപത്താണ് പുലിയെ കണ്ടത്. വെള്ളിയാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. എൻ്റെ നാട് പാലിയേറ്റീവ് സംഘത്തിലെ നീന എബ്രഹാമും വടാട്ടുപാറ സ്വദേശി ജോമോളും വാൻ ഡ്രൈവർ അജീഷുമാണ് പുലിയെ കണ്ടത്. നീണ്ട വാൽ കണ്ട് വാഹനം നിർ ത്തി നോക്കിയപ്പോഴാണ് പുലി റോഡരികിൽ കിടക്കുന്നത് കണ്ടത്.

സംഘം വിവരം അടുത്തുള്ള മരപ്പാലം സ്റ്റേഷനിൽ അറിയിച്ചു. കഴിഞ്ഞ മാസം എട്ടിന് വടാട്ടുപാറ പലവൻപടി ഭാഗത്ത് ചിറ്റയം തോമസിന്റെ വീടിനു മുന്നിൽ കെട്ടിയിട്ട പട്ടിയെ പുലി പിടിച്ചിരുന്നു. മീരാൻ സിറ്റി ഭാഗത്തും വീടിനു മുന്നിൽ കെട്ടിയിട്ട നായയെ പുലി കൊന്നിരുന്നു. അതിന് ഏതാനും ദിവസം മുൻപ് തുണ്ടത്തിൽ കവലയ്ക്കു സമീപം ബസ് യാത്രക്കാരും പുലി റോഡരികിൽ നിൽക്കുന്നത് കണ്ടിരുന്നു.
ഒട്ടേറെ ഇരുചക്രവാഹന യാത്രികർ പോകുന്ന വഴിയിലാണ് പുലി കിടന്നിരുന്നത്. കഴിഞ്ഞ മാസം പുലിയെ കണ്ട വീടുകളുടെ മുന്നിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ചെങ്കിലും പുലിയുടെ ചിത്രം പതിഞ്ഞില്ല. പുലിയെ കണ്ടെത്താനായി വടാട്ടുപാറ പലവൻപടി, ആനമുക്ക്, സ്വർഗംകുന്ന്, അമ്പലപ്പടി എന്നി വിടങ്ങളിൽ ക്യാമറ ട്രാപ്പ് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ഈ മേഖലയിലെ ജനങ്ങൾ ആന ഉൾപ്പെടെയുള്ള വന്യമൃഗ ശല്ല്യം മൂലം ഭീതിയിലാണ്.

You May Also Like

CHUTTUVATTOM

കോതമംഗലം :കഴിഞ്ഞ ഗവൺമെന്റിന്റെ കാലയളവിൽ ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനായി ഫണ്ട് അനുവദിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ രണ്ട് റോഡുകളുടെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായി മുൻ എം എൽ എ പ്രസ്താവനയിൽ അറിയിച്ചു .ഇതുമായി ബന്ധപ്പെട്ട...

CHUTTUVATTOM

കോതമംഗലം: പൂയംകുട്ടി മണികണ്ടന്‍ചാലില്‍ 45 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമായി യുവാവ് അറസ്റ്റില്‍.മണികണ്ടന്‍ചാല്‍ ചാലില്‍ ജിന്‍സ് ഏലിയാസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. കോതമംഗലം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.സാദിഖ്, കുട്ടമ്പുഴ...

ACCIDENT

കോതമംഗലം: പുതുപ്പാടി ചിറപ്പടി ചിറയില്‍ ബീഹാര്‍ സ്വദേശി മുങ്ങിമരിച്ചു. റോഹ്ത്താസ് ജില്ലയിലെ ഗോസാല്‍ ദിഹ് ജമുദാ ഗ്രാമത്തിലെ താനസൂര്യപുരയില്‍ മുനിലാല്‍ റാമിന്റെ മകന്‍ ബിയാഫയെ റാമാ(50)ണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 5.30 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം കോടതി അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കി പ്രൊഡക്ഷന്‍ വാറന്‍റ് പുറപ്പെടുവിച്ചു.കഴിഞ്ഞ മെയ്മാസം മൂന്നിനാണ് കോതമംഗലം പുന്നേക്കാടുള്ള ഹോം സ്റ്റേയില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയേയും സംഘത്തേയും കോതമംഗലം പോലിസ് ഇന്‍സ്പെക്ടര്‍...

ACCIDENT

കോതമംഗലം: ഓവർലോഡ് കയറ്റിവന്ന തടിലോറി കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് പോയി. തടി റോഡിൽ തട്ടി മുൻഭാഗം ഉയർന്നാണ് ലോറി നിന്നത്. . കോതമംഗലം ടൗണില്‍ ചൊവ്വാഴ്ച വൈകന്നേരം 5.30 ഓടെയാണ് അപകടം....

CHUTTUVATTOM

കോതമംഗലം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച് നിര്‍മ്മാണം ആരംഭിച്ചിരുന്ന കോതമംഗലം മണ്ഡലത്തിലെ 20 ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി മുന്‍ എംഎല്‍എ...

ACCIDENT

കോതമംഗലം: കോട്ടപ്പടിയില്‍ ദേഹത്ത് ചൂടുവെള്ളം വീണ് ചികിത്സ കഴിഞ്ഞ് വിശ്രമലായിരുന്ന പിഞ്ചുകുഞ്ഞിന് അണുബാധയെ തുടര്‍ന്ന് മരിച്ചു. കോട്ടപ്പടി മുട്ടത്തുപാറ മേല്‍ഭാഗത്തുവീട്ടില്‍ ലിജു- എല്‍ബി ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് ബില്‍ഗ മറിയം ലിജു (2)...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പാലമറ്റം മഹാദേവ-നരസിംഹസ്വാമിക്ഷേത്രത്തില്‍ കവര്‍ച്ച. ഓഫീസ് മുറി കുത്തിതുറന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന വിലമതിക്കുന്ന വിളക്കുകളും ഓട്ടുരുളികളും മോഷ്ടിച്ചു. ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ച ദീപസ്തംഭം ഉള്‍പ്പെടെ വലിയ 8 വിളക്കുകളും 6...

CHUTTUVATTOM

കോതമംഗലം: മഴയും പ്രകൃതിയും സാഹസികതയും ഒരുമിച്ചുചേർന്ന കോതമംഗം മൺസൂൺ മാജിക് ഫെസ്റ്റിന് സമാപനം. സമാപന സമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഷിബു തെക്കുംപുറം എംഎൽഎ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് എംപി...

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

error: Content is protected !!