കോതമംഗലം: പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സാബു മത്തായി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി യു ഡി എഫിലെ നാലാം വാർഡ് അംഗം സാറാമ്മ പൗലോസ് ആയിരുന്നു. ആറു വീതം വോട്ട് ലഭിച്ചപ്പോൾ നറുക്കെടുപ്പിൽ ഭാഗ്യം സാബുവിനെ തുണച്ചു. സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി അംഗമാണ് സാബു മത്തായി. വൈസ് പ്രസിഡൻ്റ് ആയിരുന്ന 10-ാം വാർഡ് അംഗം നിസാർ മുഹമ്മദ് അയോഗ്യനായതിനെ തുടർന്ന് നടന്നതെരെഞ്ഞെടുപ്പിലാണ് മൂന്നാം വാർഡ് മെമ്പർ കൂടിയായ സാബു മത്തായി വൈസ് പ്രസിഡൻ്റായി തെരെഞ്ഞടുക്കപ്പെട്ടത്. മൂവാറ്റുപുഴ സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ജനറൽ ജയ്മോൻ സി ചെറിയാൻ വരണാധികാരി ആയിരുന്നു.
