കോതമംഗലം : ഏറ്റവും അധികം അതിഥി തൊഴിലാളികൾ താമസിക്കുന്ന പിണ്ടി മന പഞ്ചായത്ത് പത്താം വാർഡ് അയിരൂർപാടം പ്രദേശത്തെ ഇവരുടെ വാസസ്ഥലങ്ങൾ സന്ദർശിച്ച് സർവ്വേയും ബോധവത്ക്കരണവും നടത്തി . നന്നായി മലയാളവും ഒപ്പം ഒന്നിലധികം ഇതര ഭാഷകൾ സംസാരിക്കുന്ന മറുനാട്ടുകാരന്റെ സഹായത്തോടെയാണ് സർവ്വേയും ബോധവത്ക്കരണവും നടത്തിയത് . കോവിഡ് പ്രതിരോധം മാർഗ്ഗങ്ങൾ മുൻകരുതലുകൾ , പരിസര ,വ്യക്തി ശുചിത്വ ബോധവത്ക്കരണവും ഒപ്പം രോഗലക്ഷണങ്ങളുള്ളവർ ,രോഗബാധിതർ , ലോക്ക് ഡൗൺ കാലത്ത് സർക്കാർ നൽകുന്ന ഭക്ഷ്യധാന്യ കിറ്റിന് അർഹരായവരെ കണ്ടെത്തൽ എന്നീ സർവ്വേയും തുടങ്ങി . വാർഡ് അംഗം എസ് എം അലിയാർ ,താലുക്ക് ലേബർ ഓഫീസർ മുഹമ്മദ് ഷാ എന്നിവർ നേതൃത്വം നൽകി .