പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി രണ്ട് ബംഗ്ലാദേശി യുവതികളെ പോലീസ് പിടികൂടി. ബംഗ്ലാദേശ് ബരിസാല്‍ ചുങ്കല സ്വദേശിയായ റുബിന (20), ശക്തിപൂര്‍ സ്വദേശിനി കുല്‍സും അക്തര്‍ (23) എന്നിവരെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡും കണ്ടെടുത്തു. 2024 ഫെബ്രുവരി മുതല്‍ രണ്ടുപേരും കേരളത്തിലുണ്ട്. അതിര്‍ത്തി കടന്ന് പശ്ചിമ ബംഗാളിലെത്തി അവിടെ നിന്ന് ഏജന്റ് വഴിയാണ് ആധാര്‍ കാര്‍ഡ് തരപ്പെടുത്തിയത്.
യുവതികള്‍ക്ക് ഇവിടെ സഹായം ചെയ്തവരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതി പ്രകാരം ഈ മാസം പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം ഇതോടെ ഏഴായി. അനധികൃതമായി ബംഗ്ലാദേശികള്‍ താമസിക്കുന്നതായി വിവരം ലഭിച്ചാല്‍ 9995214561 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.