Connect with us

Hi, what are you looking for?

NEWS

എംഎ കോളേജ് അധ്യാപകർക്കായി ഒബിഇ മൂല്യനിർണ്ണയ പരിശീലനം

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജിൽ ഐക്യുഎസിയുടെ സഹകരണത്തോടെ അധ്യാപകർക്കായി ഒബിഇ(OBE- ഔട്ട്‌കം ബേസ്ഡ് എഡ്യൂക്കേഷൻ)
മൂല്യനിർണ്ണയ പരിശീലനം സംഘടിപ്പിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് എം സി എ വിഭാഗം ഡയറക്ടറും,
ഐ പി എസ് ആർ സൊല്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. മെൻഡസ് ജേക്കബിൻ്റെ
നേതൃത്വത്തിലായിരുന്നു പരിശീലനം.

പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അദ്ധ്യക്ഷയായിരുന്നു. ഐക്യുഎസി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, ജോയിൻ്റ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. സെൽവൻ എസ്. എന്നിവർ പരിശീലന പരിപാടിയിൽ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. എബി. പി വർഗീസ്,ഐപിഎസ് ആർ അക്കാദമിക് സൊലൂഷൻസ് സീനിയർ മാനേജർ നിബിൻ സണ്ണി, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അജി അബ്രഹാം, വിവിധ യു ജി ,പി ജി വകുപ്പുകളിലെ അധ്യാപകർ എന്നിവർ പരിശീലന ക്ലാസ്സിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : മാധ്യമ, കലാ, സാംസ്‌കാരിക മേഖലയിൽ ദേശീയ പുരസ്‌കാരമുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റും, പത്രപ്രവർത്തകനുമായ ഏബിൾ. സി. അലക്സിനെ എം. എ. കോളേജ്...

NEWS

നേര്യമംഗലം: ഇന്ത്യ ഗവണ്മെന്റ് പ്ലാനിങ് കമ്മീഷന്റെ കീഴിലുള്ള ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സിയുടെ സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ അക്ബറിന്. സാഹിത്യ...

ACCIDENT

കോതമംഗലം : സ്വിമ്മിംഗ് പൂളില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെ മകന്‍ അബ്രാം സെയ്ത്(2) ആണ് മരിച്ചത്. അവധിക്കാലമായതിനാല്‍ കോതമംഗലം ചെറുവട്ടൂരിന് സമീപത്തെ ജിയാസിന്റെ സഹോദരന്റെ വീട്ടില്‍...

NEWS

കോതമംഗലം: എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളിൽ ട്രാൻസ്പോർട്ട് കമീഷണറുടെ പ്രത്യേക നിർദ്ദേശത്തെ തുടർന്നുള്ള വാഹന പരിശോധനയിൽ, കുട്ടമ്പുഴ ഭാഗത്തുനിന്നും കോതമംഗലം ഭാഗത്തേക്ക് സർവീസ് നടത്തിയ KL44D0367 “ഐഷാസ്...

error: Content is protected !!