Connect with us

Hi, what are you looking for?

NEWS

കോതമംഗലത്തെ പെട്രോൾ നിലയങ്ങളിൽ നിന്നും കുപ്പികളിലും കന്നാസിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ലഭിക്കില്ല

കോതമംഗലം : കുപ്പികളിലും കന്നാസിലും പെട്രോളിയം ഉൽപ്പന്നങ്ങൾ ഇന്നുമുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഉപഭോക്താക്കൾക്ക് ലഭിക്കില്ല. കോതമംഗലം ചെറിയ പള്ളിയിൽ ഉണ്ടാകുവാൻ സാധ്യതയുള്ള കാര്യങ്ങൾ മുന്നിൽ കണ്ടാണ് നടപടി. നിയമപാലകർ കോതമംഗലത്തെ വാഹന ഇന്ധങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. ഉപഭോക്താക്കളുടെ അറിവിലേക്കായി ചില വിതരണക്കാർ നോട്ടീസ് പതിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുപ്പികളിലും കന്നാസിലും ഇന്ധനം വിതരണം നിർത്തിവെക്കുവാനാണ് നിയമപാലകർ ആവശ്യപ്പെട്ടിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like