Connect with us

Hi, what are you looking for?

NEWS

സിനിമ ബന്ദ് ; സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക്

കോതമംഗലം : സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് മന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതിനെത്തുടർന്ന് ഇന്ന് സിനിമ ബന്ദ് . കേരള സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ദ് നടത്തുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ തിയറ്ററുകളും അടച്ചിട്ട് പ്രതിഷേധിക്കുകയാണ് . ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സമരം. ജിഎസ്ടിയും സര്‍വീസ് ചാര്‍ജും സെസുമടക്കം 113 രൂപ ഉണ്ടായിരുന്ന ടിക്കറ്റിന് പുതിയ ഉത്തരവ് പ്രകാരം 130 രൂപയായി വർദ്ധിക്കുകയായിരുന്നു. അമിത ഭാരം പ്രേക്ഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്നത് വഴി ജനങ്ങൾ സിനിമാ ശാലകളിൽ നിന്നും അകലുവാൻ ഇടയാക്കുമെന്ന് തീയേറ്റർ ഉടമകൾ വ്യക്തമാക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like