Connect with us

Hi, what are you looking for?

NEWS

മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ്

കോതമംഗലം :മൂന്ന് പതിറ്റാണ്ടിന് ശേഷം കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ നിന്നും പുതിയ ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിച്ചു. കോതമംഗലം- ആലുവ -കട്ടപ്പന- കമ്പം – എറണാകുളം ഇന്റർ സ്റ്റേറ്റ് ഫാസ്റ്റ് പാസഞ്ചർ സർവീസിന്റെ ഉദ്ഘാടനം കോതമംഗലം ഡിപ്പോയിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ. കെ ടോമി അധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ  നൗഷാദ്,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ വിനോദ്, കോതമംഗലം സർവീസ് സഹകരണ ബാങ്ക് E 583 പ്രസിഡന്റ് എൽദോസ് പോൾ, ബാബു കൈപ്പിള്ളി, ബേബി പൗലോസ്, അശോകൻ, ആശാ ലില്ലി തോമസ്( ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ), അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ നിജാമുദീൻ ജെ, ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ അനസ് ഇബ്രാഹിം, സിമോൻ എ ഡി, രമേശ് ബി, ജയ്സൺ ജോസഫ്, ബിജു കെ ആർ എന്നിവർ സന്നിഹിതരായിരുന്നു.

രാവിലെ ആരംഭിക്കുന്ന ഇന്റർ സ്റ്റേറ്റ് സർവീസ് 04.50 കോതമംഗലത്ത് നിന്ന് ആരംഭിച്ച് ആലുവയിൽ എത്തി 06.00 മണിക്ക് കോതമംഗലം- ചെറുതോണി- കട്ടപ്പന- കമ്പംമെട്ട് വഴി കമ്പത്തിന് പോകും. 12.10 മണിക്ക് കമ്പത്തു നിന്നും ഇതേ വഴി തന്നെ എറണാകുളത്തിന് പോയി കോതമംഗലത്ത് അവസാനിക്കും. ഈ സർവീസ് 06/11/2025 മുതൽ റെഗുലർ ആയി ഓടിക്കും.1993 ന് ശേഷം ആദ്യമായിട്ടാണ് കോതമംഗലത്ത് നിന്നും ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിക്കുന്നത്. മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും കോതമംഗലത്ത് നിന്നും ഇന്റർ സ്റ്റേറ്റ് സർവീസ് ആരംഭിക്കുന്നതിന് അനുമതി നൽകിയ സർക്കാരിനും വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനും കോതമംഗലം പൗരാവലിയുടെ പേരിൽ നന്ദി രേഖപ്പെടുത്തുന്നതായും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

You May Also Like

CHUTTUVATTOM

കവളങ്ങാട്: നവീകരിച്ച കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ കവളങ്ങാട് കവലക്ക് സമീപം ശുദ്ധജല വിതരണ മെയിൻ പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായിട്ടും നടപടിയെടുക്കാതെ ദേശീയപാത അധികൃതരും വാട്ടർ...

CHUTTUVATTOM

  ചെറുവട്ടൂർ: കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ മത്സരത്തിൽ ഗവൺമെന്റ് എൽ.പി. സ്കൂൾ ചെറുവട്ടൂരിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അർച്ചന ടി. സി. വിജയിയായി. അർച്ചന രൂപകൽപ്പന ചെയ്ത ലോഗോയാണ് ഇത്തവണത്തെ...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

  കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പ്രധാന റോഡിലെ തണ്ണിക്കോട്ട് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്ന് താലൂക്ക് പൗരസമിതി യോഗം ആരോപിച്ചു. ഈ വിധം നിർമ്മാണം മന്ദഗതിയിൽ മുന്നോട്ടുപോയാൽ ഒന്നരവർഷമെങ്കിലും എടുക്കും പാലവും അനുബന്ധറോഡുകളും...

CHUTTUVATTOM

ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു കോതമംഗലം: ശോഭന ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചക്കറി വികസന പദ്ധതി പ്രകാരംവിവിധ ഇനത്തിലുള്ള 25000 പച്ചക്കറിതൈകൾ വിതരണം ചെയ്തു .കോതമംഗലം കൃഷിഭവനിൽ നടന്ന വിതരണോദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. നഗരസഭാ...

CHUTTUVATTOM

    കോതമംഗലം: കോലഞ്ചേരി കടയിരിപ്പ് ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 47 -ാം എറണാകുളം ജില്ല കരാട്ടെ ചാമ്പ്യൻഷിപ്പിൽ സീനിയർ വിഭാഗം ഓവറോൾ റണ്ണർ അ പ്പ്, ജൂണിയർ വിഭാഗം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന ലോട്ടറിയുടെ ഘടനയ്ക്ക് എത്രയും വേഗം മാറ്റങ്ങള്‍ വരുത്തി ലോട്ടറി തൊഴിലാളികളെയും ഏജന്റുമാരെയും ലോട്ടറിയേയും സംരക്ഷിക്കാന്‍ ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് ഉണ്ടാകണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെയ്‌ലേഴ്‌സ് അസോസിയേഷന്‍...

CHUTTUVATTOM

കോതമംഗലം: പത്തുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുടമുണ്ട പുതിയപാലം ഗതാഗതത്തിനായി തുറന്നു. പല്ലാരിമംഗലം, കവളങ്ങാട്, വാരപ്പെട്ടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.പാലം, ചെക്ക് ഡാം, അനുബന്ധ റോഡുകള്‍ എന്നിവ ഉള്‍പ്പെടുന്ന...

ACCIDENT

  പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ തോട്ടപ്പാടം ജംഗ്ഷനില്‍ സ്വകാര്യ ബസ് കത്തിനശിച്ചു. വ്യാഴാഴ്ച വെളുപ്പിന് മൂന്നോടെയാണ് അപകടം. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ റൂട്ടിലോടുന്ന പഞ്ചമി ബസ് ആണ് കത്തി നശിച്ചത്. സര്‍വീസിന് ശേഷം രാത്രി തോട്ടപ്പാടം കവലയില്‍...

CHUTTUVATTOM

പെരുമ്പാവൂര്‍: ദമ്പതികളെന്ന വ്യാജേന താമസിച്ച് വന്‍തോതില്‍ ഹൈബ്രിഡ് കഞ്ചാവ് വില്‍പന നടത്തിവന്ന യുവതിയെയും യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി. ബംഗാള്‍ സ്വദേശി മുഹമ്മദ് ഗദ്ദാഫി, അസാം സ്വദേശിനി ദുരൈവനു ജീന്‍ എന്നിവരെയാണ് കുന്നത്തുനാട്...

error: Content is protected !!