Connect with us

Hi, what are you looking for?

CRIME

യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി: നേര്യമംഗലം സ്വദേശി അറസ്റ്റിൽ

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി ഇയാൾ യുവതിയെ പിറകെ നടന്ന് ശല്യപ്പെടുത്തുകയായിരുന്നു. 21 ന് ഉച്ചയോടെ മൂവാറ്റുപുഴ കോടതി പരിസരത്ത് എത്തിയ രാഹുൽ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ കാറിൽക്കയറ്റി. തുടർന്ന് ഒച്ച വച്ച് പെൺകുട്ടി കാറിൽ നിന്ന് രക്ഷപ്പെട്ടു. ആളുകൾ കൂടിയതോടെ ഇയാൾ കാറിൽ കടന്നു കളഞ്ഞു. പിന്നീട് കച്ചേരിത്താഴത്തു നിന്നുമാണ് പിടികൂടിയത്. എസ്.ഐമാരായ മാഹിൻ സലിം, വിഷ്ണു രാജ്, ഒ.വി റെജി, എസ്.സി.പി.ഒമാരായ പി.എൻ രതീശൻ, പി.എ ഷിബു , സിബി ജോർജ്, കെ.എം ഷക്കീർ , ആർ.ഒ അജിംസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

 

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...