Connect with us

Hi, what are you looking for?

CHUTTUVATTOM

രാജ വിളംബരത്തിൻറെ ഇരുനൂറാം വാർഷികം നേര്യമംഗലം റാണിക്കല്ലിൽ സംഘടിപ്പിക്കുന്നു

കോതമംഗലം :- രാജ വിളംബരത്തിൻറെ ഇരുനൂറാം വാർഷികം 22- ന് നേര്യമംഗലം റാണിക്കല്ലിൽ നടക്കുമെന്ന് കിഫ ജില്ല പ്രസിഡൻ്റ് കോതമംഗലത്ത് അറിയിച്ചു. നേര്യമംഗലം മുതൽ കമ്പം വരെ കാടുവെട്ടിത്തെളിച്ച് ഏലം കൃഷിചെയ്യാൻ 1822 ഏപ്രിൽ 22 ന്, 200 വർഷം മുമ്പ് മഹാറാണി ഗൗരി പാർവ്വതി ഭായി തമ്പുരാട്ടി പുറപ്പെടുവിച്ച തിരുവെഴുത്ത് വിളംബരമാണ് അതിനുമുമ്പും ഇടുക്കിയിൽ ജനവാസം ഉണ്ടായിരുന്നു എങ്കിലും ഹൈറേഞ്ചിലേക്കുള്ള കുടിയേറ്റത്തിൻറെ ആധികാരിക രേഖയായി പരിഗണിച്ചുപോരുന്നത്.

വാർഷിക ആഘോഷത്തിൻറെ സമാപന സമ്മേളനം 22 – ന് രാവിലെ 11.00 മണിക്ക്, കിഫ് ഇടുക്കി, എറണാകുളം ജില്ലാ കമ്മറ്റികൾ സംയുക്തമായി നേര്യമംഗലം റാണിക്കല്ലിൽ പുഷ്പാർച്ചന നടത്തി ആചരിക്കും. തുടർന്ന് കുട്ടമ്പുഴയിൽ വൈകിട്ട് 4.00 ന് നടക്കുന്ന ജന – സൗഹൃദ സദസ്സിൽ കാർഷിക മേഖല ഇന്ന് അഭിമുഘീകരിക്കുന്ന ആനുകാലിക പ്രതിസന്ധികൾ വിശദമായി ചർച്ച ചെയ്യും.

 

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...