കോതമംഗലം: കോവിഡ് 19 മഹാമാരിക്കെതിരെ, സമാനതകളില്ലാത്ത പ്രതിരോധ പ്രവർത്തനത്തിലൂടെ ലോകത്തിനാകെ മാതൃകയായി തീർന്നിരിക്കുകയാണ് കേരളം. ലോക ആരോഗ്യ സംഘടനയും, വിവിധ ലോക രാജ്യങ്ങളും കേരള മോഡൽ പ്രതിരോധ പ്രവർത്തനത്തെ പ്രകീർത്തിച്ച് രംഗത്ത് വന്നിരിക്കുന്ന ഈ സന്ദർഭത്തിൽ കൊറോണയെ തടഞ്ഞ് നിർത്തുന്നതിനു ധീരമായി നേതൃത്വം കൊടുക്കുന്ന കേരളത്തിൻ്റെ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്കും സ്നേഹാഭിവാദനങ്ങൾ അർപ്പിച്ച് നേര്യമംഗലത്തെ യുവ വസ്ത്രവ്യാപാരി കല്ലം കൂരിയിൽ ബേസിൽ ചാക്കോച്ചൻ രൂപകല്പ്പന ചെയ്ത് നിർമ്മിച്ചെടുത്ത മാസ്ക് ആൻ്റണി ജോൺ എംഎൽഎയ്ക്ക് നൽകി പുറത്തിറക്കുന്നു. ചടങ്ങിൽ കെ പി വിജയൻ,വി എം ബാബു,നന്ദു ശേഖരൻ,ജിജോ മാത്യൂ എന്നിവർ പങ്കെടുത്തു.
