Connect with us

Hi, what are you looking for?

CHUTTUVATTOM

കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി.

കോതമംഗലം : നേര്യമംഗലത്തിന് സമീപം കോഴിക്കൂട്ടിൽ കയറി കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് പിടികൂടി. നേര്യമംഗലം റേഞ്ചിലെ വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

പത്താംമൈൽ സിയാദിൻ്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പ് ഒരു കോഴിയെ വിഴുങ്ങുകയും മറ്റൊന്നിനെ കൊല്ലുകയും ചെയ്തു. വാളറ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, BFO ദീപ്തി K രാജ്, വാച്ചർമാരായ അലിക്കുഞ്ഞ് KA, ഷൈൻ എന്നിവർ ചേർന്നു പിടികൂടിയ പെരുമ്പാമ്പിനെ സുരക്ഷിതമായി വനമേഖലയിൽ തുറന്നുവിട്ടു.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...

CRIME

കോതമംഗലം : യുവതിയെ എയർ പിസ്റ്റൾ ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നേര്യമംഗലം തലക്കോട് പുത്തൻകുരിശ് ഭാഗത്ത് മലയൻക്കുന്നേൽ വീട്ടിൽ രാഹുൽ ജയൻ (26) നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്....