Connect with us

Hi, what are you looking for?

NEWS

വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക്; ഫയർഫോഴ്സ് എത്തി വെട്ടിമാറ്റി.

നേര്യമംഗലം: ഇന്ന് രാവിലെ പത്ത് മണിയോടെ തലക്കോട് വില്ലാം ചിറ കയറ്റത്തിൽ ദേശീയ പാതയിലേക്ക് വനഭൂമിയിൽ നിന്ന കൂറ്റൻ മരം കടപുഴകി ദേശീയപാതയിലേക്ക് റോഡിനു കുറുകെ വീണ് ഒരു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. കോതമംഗലം ഹയർഫോഴ്സ് എത്തി വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ലോക് ഡൗൺ ആയത് മൂലം വാഹന തിരക്ക് ഇല്ലാത്തത് വൻ ദുരന്തം ഒഴിവായി.

മരം മുറിച്ച് നീക്കാൻ കോതമംഗലം ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അസി. സ്റ്റേഷൻ ഓഫീസർ സജി മാത്യുവിൻ്റെ നേതൃത്തത്തിൽ ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.എസ്.എൽദോസ് ഗ്രേഡ് സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫിസർ കെ.എൻ ബിജു ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ വി.എം ഷാജി വൈശാഖ് സൽമാൻ ഖാൻ ലെജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി

You May Also Like

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായി നിൽക്കുന്ന നീണ്ടപാറ,ചെമ്പൻകുഴി പ്രദേശങ്ങളിൽ 40 ലക്ഷം രൂപ ചിലവഴിച്ച് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തി ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : കൊച്ചി – ധനുഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ശനി വൈകിട്ട് 3 മണിക്കാണ് മരം വീണത്. ഒരു മണിക്കൂറോളം ഗതാഗത തടസം നേരിട്ടു.കോതമംഗലത്ത് നിന്നും...

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

error: Content is protected !!