Connect with us

Hi, what are you looking for?

NEWS

കുറ്റിപ്പുറം അമാന ഹോസ്പിറ്റൽ നേഴ്സ് അമീനയുടെ ദുരൂഹമരണം: കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി

കോതമംഗലം : കുറ്റിപ്പുറം അമാന ഹോസ്പിറ്റലിൽ ജൂലൈ 12 ന് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പല്ലാരിമംഗലം പുലിക്കുന്നേപടി സ്വദേശി പുതിയേടത്തുകുന്നേൽ മിഥ്ലാജിന്റെ മകളും അമാന ഹോസ്പിറ്റലില നേഴ്സുമായിരുന്ന അമീനയുടെ ദുരൂഹമരണത്തിൽ അന്യോഷണം നടത്തി അമീനക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിതാവ് മിഥ്ലാജും മാതാവ് ബീമയുംചേർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകി. അമീനയുടെ വീട്ടിലെത്തിയ കോതമംഗലം എം എൽ എ ആന്റണി ജോണിന് കുടുംബം പരാതി കൈമാറുകയായിരുന്നു. അമീനയുടെ മരണം ആത്മഹത്യയാണെന്നാണ് ആശുപത്രി അധികൃതരുടെ ഭാഷ്യം.

എന്നാൽ അമീന ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്നും ആശുപത്രി മാനേജർ അബ്ദുൾ റഹ്മാൻ എന്നയാളുടെ നിരന്തരമായ മാനസീക പീഢനമാണ് മരണത്തിലേക്ക് നയിച്ചതെന്നും കുടുംബം പരാതിയിൽ ചൂണ്ടിക്കാട്ടി. ഇന്റേൺഷിപ്പിന്റെ സർട്ടിഫിക്കറ്റ് നൽകില്ലെന്നും മാനേജർ അമീനയോട് പറഞ്ഞിരുന്നു. മാസം വെറും 3000 രൂപയെന്ന തുച്ചമായ വേതനത്തിനാണ് അമീന ഇവിടെ രണ്ടരവർഷക്കാലമായി ജോലിചെയ്തിരുന്നത്. അമീനയുടെ കുടുംത്തിന് നീതി ലഭിക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്നും എം എൽ എ കുടുംബത്തിന് ഉറപ്പുനൽകി.പല്ലാരിമംഗലം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി കെ മൊയ്തു, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഹാരിസ് മണലുംപാറ എന്നിവരും എംഎൽഎയോടൊപ്പമുണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് ചെക്ക്പോസ്റ്റിലുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടതിൽ അധികൃതരുടെ  അനാസ്ഥയും കാരണമായതായി ആരോപണം. അപകടകരമായ വളവിൽ സ്ഥിതി ചെയ്യുന്ന ചെക്ക്പോസ്റ്റിൽ റിഫ്ലക്ടറുകളോ വാണിംഗ് ലൈറ്റുകളോ സുരക്ഷാ ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന്...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയിൽ യുവതി വീട്ടിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിൻ്റെ അറസ്റ്റ് രേഖപ്പെടുത്താനായിട്ടില്ല.ഫോറൻസിക്കും, വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി പരിശോധന തെളിവുകൾ ശേഖരിച്ചു. വ്യാഴാഴ്ച രാതി 8 ഓടെയാണ്...

CHUTTUVATTOM

കോതമംഗലം: മുയൽ കൂട്ടിൽ കയറിയ പെരുപാമ്പിനെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. കൊള്ളിക്കാട് കൊളാട്ടുകുടി ജോർജിൻ്റെ മുയൽക്കൂട്ടിലാണ് പെരുപാമ്പ് കയറിയത്. രാത്രി മുയലിൻ്റെ കരച്ചിൽ കേട്ട് ശ്രദ്ധിച്ച വീട്ടുകാർ പെരുപാമ്പിനെ കൂട്ടിനകത്ത്...

CRIME

കോതമംഗലം: നങ്ങേലിപ്പടിയിൽ മോഷ്‌ണ പരമ്പര. ഒരാഴ്ചക്കുള്ളിൽ അഞ്ച് സ്ഥാപനങ്ങളിലാണ് കവർച്ച നടന്നത്. നങ്ങേലിപ്പടി ജംഗ്ഷനില്‍ എളമ്പ്ര ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കവര്‍ച്ച ചെയ്യപ്പെട്ടു. പൂട്ട് തകര്‍ത്തശേഷം ഭണ്ഡാരം തുറന്നാണ്പണം മോഷ്ടിച്ചത്. ഒരു മാസം...

CHUTTUVATTOM

കോതമംഗലം :സർക്കാരിന് ഇച്ഛാശക്തി ഉണ്ടെങ്കിൽ കേരളത്തിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണിക്കൂറുകൾക്കകം പരിഹരിക്കുവാൻ കഴിയുമെന്ന് മുൻ എംഎൽഎ ആന്റണി ജോൺ.കീരംപാറ പഞ്ചായത്തിലെ രൂക്ഷമായ വന്യ മൃഗശല്യത്തിൽ പ്രതിഷേധിച്ചുകൊണ്ട് സിപിഎം പുന്നേക്കാട് നടത്തിയ...

CHUTTUVATTOM

കോതമംഗലം: കൊമേഴ്സ് വിഭാഗം അധ്യാപികമാർ ചേർന്ന് രചിച്ച ഇൻറർനാഷണൽ ബിസിനസ് ആൻഡ് ഫിനാൻസ് എന്ന വിഷയത്തിലെ റഫറൻസ് ഗ്രന്ഥം മഹാത്മാഗാന്ധി സർവ്വകലാശാലയിൽ വൈഫ് ചാൻസലർ ഡോക്ടർ ഡീ മാവൂത്ത് പ്രകാശനം നിർവഹിച്ചു. മാർ...

CHUTTUVATTOM

പൈങ്ങോട്ടൂർ: ചെറുകാട്ട് കുടുംബയോഗത്തിൻ്റെ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.പൈങ്ങോട്ടൂർ സെന്റ് ആന്റണിസ് ഫോറോനാ പള്ളിയിൽ ഫാ.ജോൺ ആനിക്കൊട്ടിലിൻ്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും കുടുംബത്തിൽ നിന്ന് മരിച്ചു പോയവർക്കായി പ്രത്യേക പ്രാർത്ഥനയും നടത്തി. തുടർന്ന്...

CHUTTUVATTOM

  കോതമംഗലം: പുരോഗമന കലാസാഹിത്യസംഘം പിണ്ടിമന, കീറമ്പാറ യുണിറ്റ് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചു. പിണ്ടിമന സമ്മേളനം മുത്തംകുഴി കുമാരനാശാന്‍ സ്മാരക ലൈബ്രറി ഹാളില്‍ കോതമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.കെ സുകു ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ കോതമംഗലം ഗവ. എല്‍പി സ്‌കൂളിലേക്ക് സ്റ്റീല്‍ അലമാരയും ആവശ്യമുള്ള പഠനോപകരണങ്ങളും കൈമാറി. ബാങ്ക് പ്രസിഡന്റ് എല്‍ദോസ് പോള്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എം....

CHUTTUVATTOM

കോതമംഗലം: കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകം സംഘടനയുടെ ഒന്‍പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് കോതമംഗലം താലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡിലേയ്ക്ക് വിവിധ ഉപകരണങ്ങള്‍ സംഭവാന ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറയില്‍ വീട്ടമ്മ കഴുത്തിന് മുറിവേറ്റ് മരിച്ച സംഭവത്തില്‍ ഫോറന്‍സിക്കും, വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി പരിശോധന നടത്തി. വ്യാഴാഴ്ച രാതി 8 ഓടെയാണ് വെറ്റിലപ്പാറയിലെ വീട്ടില്‍ സിമി ബിജുവിന് കഴുത്തില്‍ മുറിവേറ്റത്. കയ്യില്‍...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറ രാജീവ് ഗാന്ധി ദശലക്ഷം നഗറില്‍ യുവതി വീട്ടില്‍ വെട്ടേറ്റു മരിച്ചു.ചിറമേല്‍ സിമി ബിജു (47) വിനെയാണ് വീട്ടില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ബിജു ബോബനെ (49)...

error: Content is protected !!