കോതമംഗലം : പൊതുവഴിയിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പുതിയ ക്യാമറാ സംവിധാനം നാളെ പ്രാബല്യത്തില്‍ വരും. കോതമംഗലം നഗരത്തിൽപ്പെടെ ആധുനീകരീതിയിലുള്ള നിരവധി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ പൊതുവഴിയിൽ ഗതാഗതത്തിന് തടസ്സമില്ലാതെ പിടികൂടുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് (AI) കാമറയുടെ ലക്ഷ്യം. റോഡിൽ ഉദ്യോഗസ്ഥരില്ലാതെതന്നെ ചെക്കിങ് നടക്കുമെന്നതാണ് ഏറ്റവും വലിയ ഗുണം.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗം, വ്യാജ നമ്പര്‍, ഇരുചക്രവാഹനങ്ങളിലെ ട്രിപ്പിള്‍ ഉപയോഗം തുടങ്ങിയവയെല്ലാം കാമറയില്‍ വ്യക്തമായി പതിയും. മോട്ടോര്‍വാഹനവകുപ്പ് റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും പരിശോധന കര്‍ശനമാക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്താകമാനം ഏപ്രില്‍ ഒന്ന് മുതല്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകലാണ് സ്ഥാപിച്ചിരിക്കുന്നത്. നിയമങ്ങള്‍ ലംഘിക്കുന്നതായി ക്യാമറ കണ്ടെത്തിയാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടിവരും.
കെൽട്രോൺ ആണ് ക്യാമെറകൾ നിർമ്മിച്ചിരിക്കുന്നത്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ (ANPR) സവിശേഷത ഉപയോഗിച്ചാണ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡിൽ നിരീക്ഷണം ശക്തമാക്കി റോഡപകടങ്ങളും അനുബന്ധ മരണങ്ങളും കുറയ്ക്കുന്നതിന് സംസ്ഥാന സർക്കാരും എംവിഡിയും രൂപം നൽകിയ സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് ക്യാമെറകൾ സ്ഥാപിച്ചിരിക്കുന്നത്.
