Connect with us

Hi, what are you looking for?

CHUTTUVATTOM

“ഒരു ശത ചാരുതയിൽ MJSSA” CD പ്രകാശനം നടത്തി.

കോതമംഗലം: യാക്കോബായ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ ശതാബ്ദി ഗാനം “ഒരു ശത ചാരുതയിൽ MJSSA” CD പ്രകാശനം നടത്തി. കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടത്തിയ ചടങ്ങിൽ മേഖലാ മെത്രാപോലിത്ത ഏലിയാസ് മോർ യൂലിയോസ് തിരുമനസ്സുകൊണ്ട് വികാരി ഫാ. ജോസ് പരത്തുവയലിൽ ന് നൽകി പ്രകാശനം ചെയ്തു. യാൾഡിൻ ബാബു എഴുതി മനു വിശാഖ് സംഗീതം നൽകി ഷൈൻ കുമാർ ആലപിച്ച ഗാനത്തിന്റെ പ്രകാശന ചടങ്ങിൽ സൺഡേ സ്കൂൾ മേഖല വൈദീക കോ-ഓർഡിനേറ്റർ ഫാ. ജോർജജ് ചേരിയകുടി ചെറിയപള്ളി സഹ വികാരിമാരായ ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ മേഖലയിലെ വൈദീകർ, MJSSA അങ്കമാലി ഭദ്രാസന സെക്രട്ടറി ബിനു വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. വി പൗലോസ് മേഖല ഡയറക്ടർ ഡി. കോര മേഖല സെക്രട്ടറി ജോൺ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശതാബ്ദി സമ്മേളനം മെയ്‌ 15 ന് ആഗോള സർവ്വമത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടക്കും.

 

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...