കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്. പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് ഗവ. ചീഫ് വിപ്പ് അഡ്വ. അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജൂബിലിയോടനുബന്ധിച്ച് നല്കുന്ന മൂന്നാമത് സ്കോളര്‍ഷിപ്പ് പുതിയാത്ത് ഐറിന് ജിമ്മി ഏറ്റുവാങ്ങി. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ ഇടവകാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.
കോയമ്പത്തൂര്‍ അമൃത യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയ്ക്ക് ഒന്നാം റാങ്കോടെ സ്വര്‍ണ മെഡല്‍ നേടിയ തേക്കുംകാട്ടില്‍ സിന്ധു ആന്‍ഡ്രൂസ്, കോതമംഗലം നഗരസഭ മികച്ച യുവ കര്‍ഷകനായി തെരഞ്ഞെടുത്ത റാത്തപ്പിള്ളില്‍ ജെറിന്സ് ജോണ്‍, രൂപത പ്രതിഭാ സംഗമത്തില്‍ മികച്ച പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ട കൊട്ടാരത്തില്‍ എവലിന് വിനു, കുരിശുംമൂട്ടില്‍ എല്‍സ അലക്സ് എന്നിവര്‍ക്ക് ചീഫ് വിപ്പ് ഉപഹാരങ്ങള്‍ സമ്മാനിച്ചു. അപു ജോണ്‍ ജോസഫിനെ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍ പൊന്നാടയണിയിച്ചു. ധര്‍മഗിരി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോസ്മിന്‍, ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജെയ്ന്‍ മാത്യു, ജോണ്സന് കറുകപ്പിള്ളില്‍, ജോമോന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
























































