Connect with us

Hi, what are you looking for?

NEWS

ആന്റണി ജോൺ എംഎൽഎയുടെ ” മെഡിസിൻ ഹെൽപ് ” പദ്ധതിയുടെ ഭാഗമായി അവയവ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവർക്ക് മരുന്നുകൾ നല്കി.

കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആൻ്റണി ജോൺ എംഎൽഎ കോതമംഗലം മണ്ഡലത്തിൽ നടപ്പിലാക്കിയിട്ടുള്ള “മെഡിസിൻ ഹെൽപ് ” പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായിട്ടുള്ളവർക്ക് മരുന്നുകൾ നല്കി. അടച്ചു പൂട്ടൽ വന്ന പശ്ചാത്തലത്തിൽ ഇവർ മരുന്നിനും മറ്റും ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് എംഎൽഎയുടെ “മെഡിസിൽ ഹെൽപ് ” പദ്ധതിയുടെ ഭാഗമായി ഇവർക്കാവശ്യമായ മരുന്നുകൾ നല്കിയത്. ഇവർക്ക് ഒരു മാസത്തേക്ക് ആവശ്യമായ മരുന്നുകകളാണ് വിതരണം നടത്തിയത്. 5000 രൂപ മുതൽ 30000 രൂപ വരെയുള്ള മരുന്നുകൾ ഉപയോഗിക്കുന്നവരാണ് ഇവരിൽ ഏറെയും. ഇവർക്കാവശ്യമായ ഒരു മാസത്തേക്കുള്ള മരുന്നുകൾ ആൻ്റണി ജോൺ എംഎൽഎ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലിക്ക് കൈമാറി.

ലോക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ തന്നെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ പുനരധിവാസ സ്ഥാപനങ്ങൾ,ക്യാൻസർ,ഹൃദ്രോഗം,വൃക്ക സംബന്ധവുമായ അസുഖങ്ങൾ എന്നിവയാൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കും ഈ പദ്ധതിയുടെ ഭാഗമായി സഹായങ്ങൾ നല്കിയിരുന്നു. തുടർന്നും പദ്ധതിയുടെ ഭാഗമായി അർഹരായവർക്ക് സഹായങ്ങൾ എത്തിച്ചു നല്കുമെന്നും പദ്ധതിയുടെ നല്ല നിലയിലുള്ള മുന്നോട്ട് പോക്കിന് സുമനസ്സുകളുടെ സഹായം ലഭിക്കുന്നുണ്ടെന്നും എംഎൽഎ പറഞ്ഞു.താലൂക്ക് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള സ്റ്റേറ്റ് കോ ഓർഡിനേറ്റർ മോഹനചന്ദ്രൻ പി കെ,ശ്രീകുമാർ ബി,അനുമോദ് ക്യഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തിൽ പുതിയ മുൻഗണന കാർഡുകൾ വിതരണം ചെയ്തു. 240 മുൻഗണന കാർഡുകളുടെ വിതരണ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു .താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

NEWS

കോതമംഗലം : കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ 88-)0 വാർഷികവും സ്തുത്യർഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന അദ്ധ്യാപകർക്ക് യാത്രയയപ്പും, പഠന- കലാ-കായിക പ്രതിഭകൾക്ക് പുരസ്കാര വിതരണവും നടത്തി. വി. മാർ...