Connect with us

Hi, what are you looking for?

CHUTTUVATTOM

മാതിരപ്പിള്ളിയിൽ വാനരൻ വിരുന്നെത്തി; ഭക്ഷണവും വെള്ളവും നൽകി വീട്ടുകാർ.

കോതമംഗലം : വീട്ടിലെത്തിയ കുരങ്ങന് ഭക്ഷണവും വെള്ളവും നൽകി വീട്ടുകാരുടെ സ്വീകരണം. മാതിരപ്പിള്ളി ജവഹർ നഗർ വടക്കേ നിരപ്പേൽ സന്തോഷിന്റെ വീട്ടിലാണ്  രാവിലെ പത്തരയോടെ കുരങ്ങൻ എത്തിയത്. വിശന്നു ക്ഷീണിതനായി എത്തിയ കുരങ്ങന് വീട്ടുകാർ മാബഴം, തക്കാളി, കാബേജ് എന്നിവ നൽകി. ഇവ കഴിച്ച ശേഷം വീടിനു സമീപം നിന്നിരുന്ന മരച്ചീനിയുടെ ഇലയും കഴിച്ചു. തുടർന്ന് വീട്ടുകാർ പാത്രത്തിൽ വെള്ളം നൽകിയതു കുടിച്ച ശേഷം കുരങ്ങൻ പോയി. രണ്ടു മണിക്കൂറുകളോളം വീടിന്റെ പരിസരത്തു ചെലവഴിച്ച ശേഷമാണ് സ്ഥലം വിട്ടത്. കുട്ടികളടക്കം നിരവധി പേർ കുരങ്ങനെ മൊബൈൽ ക്യാമറയിൽ പകർത്തി.

You May Also Like