Connect with us

Hi, what are you looking for?

NEWS

മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂളിന് 44-മത് കരാട്ടെ ചാമ്പ്യൻഷിപ്പിൽമികച്ച നേട്ടം

കോതമംഗലം :എറണാകുളം ജില്ലാ കരാട്ടെ ദൊ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് കൗൺസിലിന്റേയും, ഒളിംപിക് അസോസിയേഷന്റെയും നിരീക്ഷണത്തിൽ നടത്തപ്പെട്ട 44-മത് എറണാകുളം ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പിൽ എം.എ ഇന്റർനാഷണൽ സ്കൂളിൽ നിന്നുള്ള അച്യുത് മനീഷ് ആൺകുട്ടികളുടെ കുമിത്തെ +76 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡലും,സാറ സോബിൻ പെൺകുട്ടികളുടെ കുമിത്തെ -48 കിലോഗ്രാം വിഭാഗത്തിൽ ഗോൾഡ് മെഡലും, കത്ത വിഭാഗത്തിൽ വെങ്കല മെഡലും,മറിയം ഹന്ന എൽസൺ പെൺകുട്ടികളുടെ കുമിത്തെ -35 കിലോഗ്രാം വിഭാഗത്തിൽ സ്വർണവും , നീൽ മിത്തൽ ആൺകുട്ടികളുടെ -35 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡലും നേടി. ഡിസംബറിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽഇവർ ജില്ലയെ പ്രതിനിധീകരിക്കും.സെയ്ൻ തംരൻ, സെയ്‌റിയ എബി എന്നിവരും പങ്കെടുത്തു.എം എ ഇന്റർനാഷണൽ സ്കൂൾ ഗവേർണിങ് ബോർഡ്‌ ചെയർമാനും, എം എ കോളേജ് അസോസിയേഷൻ സെക്രട്ടറിയുമായ ഡോ വിന്നി വർഗീസ്,സ്കൂൾപ്രിൻസിപ്പൽ അനിത ജോർജ് എന്നിവർ മെഡൽ ജേതാക്കളെയും, പരിശീലകൻ ജോയി പോളിനെയും അഭിനന്ദനങ്ങൾ അറിയിച്ചു .

ചിത്രം : എം. എ. ഇന്റർനാഷണൽ സ്കൂൾ കരാട്ടെ താരങ്ങൾ പ്രിൻസിപ്പൽ അനിത ജോർജിനും, പരിശീലകൻ ജോയ് പോളിനുമൊപ്പം

You May Also Like