Connect with us

Hi, what are you looking for?

CHUTTUVATTOM

സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സയൻസ് പോപ്പുലറൈസേഷന്റ്റെ ഭാഗമായി റൂസയുടെ ധനസഹായത്തോടെ സയൻസ് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ സ്കൂളൂകളിൽ നിന്നായി 16 ടീമുകൾ പങ്കെടുത്തു. കോട്ടയം സി എം എസ കോളേജ് രസതന്ത്ര വിഭാഗം അസി. പ്രൊ. ഡോ. അജീഷ് കെ ആർ ക്വിസ് മാസ്റ്റർ ആയി. മത്സരത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ, കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവർ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയകൾക്കു എം എ കോളേജ് പ്രിൻസിപ്പൽ ഡോ.ഡെൻസിലി ജോസ് ക്യാഷ് അവാർഡും , സമ്മാനങ്ങളും വിതരണം ചെയ്തു. ഡോ:അന്നു അന്ന വർഗീസ്, ഡോ:ആശ ഗംഗാധരൻ, ഡോ:മേരി മോൾ മൂത്തേടൻ എന്നിവർ നേതൃത്വം നൽകി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like