Connect with us

Hi, what are you looking for?

NEWS

മനോജ് ഇഞ്ചൂർ ബി.ജെ.പി.കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ്

കോതമംഗലം: ബി.ജെ.പി.യുടെ പുതിയ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായി മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുത്തു. കോതമംഗലം ജെ.വി.ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി അഡ്വ.കെ.വി.സാബു മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടന പ്രവർത്തനത്തിൽ വന്ന മനോജ് വാരപ്പെട്ടി ബി.ജെ.പി.വാരപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ, ബി.ജെ.പി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ആലത്തൂർ ലോകസഭാ മണ്ഡലം , കോന്നി നിയോജക മണ്ഡലം തെരഞ്ഞെടുപ്പുകളിലെ മുഴുവൻ സമയ പ്രവർത്തകൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.  മനോജ് വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ സ്വദേശിയാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like