കോതമംഗലം: കെ പി എം എസ് കോതമംഗലം യൂണിൻ്റെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ അവിട്ടാഘോഷം ഉദ്ഘാടനം ആൻ്റണി ജോൺ എം.എൽ എ നിർവഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി. കാലടി സർവ്വകലാശാല റിട്ട രജിസ്ട്രാർ ജേക്കബ് ഇട്ടൂപ്, ഫിലിംഫെഡറേഷൻ ഓഫ് ഇന്ത്യ വൈ പ്രസിഡന്റ് സാബു ചെറിയാൻ, തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. കെപിഎം എസ് കമ്മിറ്റി അംഗംങ്ങൾ ജന്മദിന സന്ദേശം നൽകി. യൂണിയൻ സെക്രട്ടറി പ്രവീൺ കോട്ടപ്പടി സ്വാഗതം പറഞ്ഞു. ഖജാൻജി ശശി കുഞ്ഞുമോൻ കൃതജ്ഞത നേരുകയും ചെയ്തു.കോതമംഗലം മുൻസിപ്പൽ ഓഫീസിന് സമീപത്തു നിന്നു ചെറിയ പള്ളിത്താഴം അയ്യൻകാളി നഗറിൽ ഘോഷയാത്ര അവസാനിപ്പിച്ചു.
