Connect with us

Hi, what are you looking for?

CHUTTUVATTOM

എം. ജി സർവകലാശാല നീന്തൽ മത്സരങ്ങളുടെ ഉദ്ഘാടനം എം എ കോളജ് സ്വിമ്മിംഗ് പൂളിൽ നടന്നു.

കോതമംഗലം : എം. ജി സർവകലാശാല പുരുഷ – വനിതാ നീന്തൽ മത്സരങ്ങളുടെ ഉദ്ഘാടനം കോതമംഗലം എം എ കോളജ് സ്വിമ്മിംഗ് പൂളിൽ എം എ കോളേജ് പ്രിൻസിപ്പൽ ഡോ. ഷാന്റി എ അവിരാ നിർവഹിച്ചു. ഡോ. മാത്യൂസ് ജേക്കബ്, ഡോ. തങ്കച്ചൻ മാത്യു, എം.എ കോളേജ് കായിക പരിശീലകരായ ജോർജ് ഇമ്മനുവേൽ, വേണുഗോപാലൻ നായർ, എം. എ. ജോർജ് എന്നിവർ പ്രസംഗിച്ചു. എംജി സർവകലാശാലയുടെ 2021-22 വർഷത്തെ പുരുഷ വനിതാ നീന്തൽ മത്സരങ്ങൾക്കാണ് മാർ അത്തനേഷ്യസ് കോളേജിൽ ഇന്ന് തുടക്കമായത്.

സർവകലാശാലയിലെ 16 ഓളം കോളേജുകൾ പങ്കെടുക്കുന്ന മത്സരത്തിൽ നൂറിൽപരം നീന്തൽ താരങ്ങൾ ആണ് മത്സരിക്കുന്നത്. ഫ്രീസ്റ്റൈൽ സ്ട്രോക്ക് ബാക്ക് സ്ട്രോക്ക് ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണ് പ്രധാന മത്സരങ്ങൾ നടത്തപ്പെടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി കൊണ്ടാണ് അധികൃതർ മത്സരം നടത്തുന്നത്. മത്സരങ്ങൾ നാളെ വ്യാഴാഴ്ച്ച സമാപിക്കും.

You May Also Like