Connect with us

Hi, what are you looking for?

NEWS

ഇടിമിന്നലിൽ കോതമംഗലം നഗരത്തിലെ പ്രധാന റോഡ് വിണ്ടുകീറി.

കോതമംഗലം: ഇന്ന് ഉണ്ടായ ശക്തിയേറിയ ഇടിമിന്നലിൽ കോതമംഗലം നഗരത്തിലെ പ്രധാന റോഡ് വിണ്ടുകീറി, വില്ലാഞ്ചിറയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കോതമംഗലത്ത് ഇടിമിന്നലും മഴയും ഉണ്ടായത്. ശക്തമായി ഉണ്ടായ മിന്നലിൽ നഗരത്തിലെ തിരക്കേറിയ ജോസ് കോളേജ് ജംഗ്ഷനിലെ റോഡ് രണ്ട് മീറ്ററോളം നീളത്തിൽ വിണ്ടു കീറുകയായിരുന്നു. മിന്നലേറ്റ സമയത്ത് റോഡിൻ്റെ ആ ഭാഗത്ത് വാഹനങ്ങളും വഴിയാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ശക്തമായ മഴയും കാറ്റും മൂലം വില്ലാഞ്ചിറയിൽ റോഡിലും 11 KV ലൈനിലുമായി മരം വീണ് നേര്യമംഗലം- കോതമംഗലം റോഡിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസപ്പെട്ടു. കോതമംഗലം ഫയർഫോഴ്സ് സ്ഥലത്തെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

You May Also Like