കോതമംഗലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷീകാഘോത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്യഗ്രഹം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേഷിക്കുക,വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍ അധ്യക്ഷനായി. മുന്‍ മന്ത്രി ടി.യു. കുരുവിള മുഖ്യ പ്രഭാഷണം നടത്തി. എ.ജി. ജോര്‍ജ്, ഇ.എം. മൈക്കിള്‍, കെ.എം. ഇബ്രാഹിം, എ.ടി. പൗലോസ്, മാത്യു ജോസഫ്, എ.സി. രാജശേഖരന്‍, പി.എ.എം. ബഷീര്‍, പി.എം. സക്കറിയ, ജോമി തെക്കേക്കര, അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, എബി എബ്രാഹം, റോയി കെ. പോള്‍, ആന്റണി പാലക്കുഴി, ഇ.എം. കുഞ്ഞുബാവ, ജോര്‍ജ് വറുഗീസ്, പി.എ. പാദുഷ, സലീം മംഗലപ്പാറ, സണ്ണി വേളൂക്കര, പി.എസ്. നജീബ്, അനൂപ് ഇട്ടന്‍, എം.കെ. മോഹനചന്ദ്രന്‍, ജെയ്‌സണ്‍ ദാനിയേല്‍, ജെയിംസ് കോറമ്പേല്‍, ലിസി പോള്‍, എ.ജി. അനൂപ്, അനൂപ് കാസിം, സീന ബേബി, പി.ടി. ജോണി എന്നിവര്‍ പ്രസംഗിച്ചു.
