Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1006 പേർക്ക് രോഗം സ്ഥിരീകരിച്ചു; കുട്ടമ്പുഴയിൽ മാത്രം 34 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് 6268 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 29 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,887 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.81 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 78,53,651 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 1006 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -8

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 919

• ഉറവിടമറിയാത്തവർ – 67

• ആരോഗ്യ പ്രവർത്തകർ- 12

mambazam
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തിരുവാണിയൂർ – 103
• കിഴക്കമ്പലം – 34
• കുട്ടമ്പുഴ – 34
• കളമശ്ശേരി – 31
• കറുകുറ്റി – 30
• അയ്യമ്പുഴ – 25
• തൃപ്പൂണിത്തുറ – 24
• മഞ്ഞപ്ര – 23
• തൃക്കാക്കര – 20
• നെടുമ്പാശ്ശേരി – 20
• കലൂർ – 18
• കൂത്താട്ടുകുളം – 18
• ശ്രീമൂലനഗരം – 18
• ആമ്പല്ലൂർ – 17
• വാരപ്പെട്ടി – 17
• കാഞ്ഞൂർ – 15
• നെല്ലിക്കുഴി – 15
• മൂവാറ്റുപുഴ – 15
• വെങ്ങോല – 15
• കാലടി – 13
• കവളങ്ങാട് – 12
• മലയാറ്റൂർ നീലീശ്വരം – 12
• മുളന്തുരുത്തി – 12
• വടക്കേക്കര – 12
• എടക്കാട്ടുവയൽ – 11
• കടവന്ത്ര – 11
• കോതമംഗലം – 11
• പാറക്കടവ് – 11
• മരട് – 11
• വൈറ്റില – 10
• അങ്കമാലി – 9
• ചൂർണ്ണിക്കര – 9
• പള്ളുരുത്തി – 9
• ഫോർട്ട് കൊച്ചി – 9
• ആലുവ – 8
• എടത്തല – 8
• എളമക്കര – 8
• ഐക്കാരനാട് – 8
• പായിപ്ര – 8
• പൂതൃക്ക – 8
• രായമംഗലം – 8
• ഇടക്കൊച്ചി – 7
• ചിറ്റാറ്റുകര – 7
• ചേന്ദമംഗലം – 7
• പള്ളിപ്പുറം – 7
• പാമ്പാക്കുട – 7
• പാലാരിവട്ടം – 7
• പൈങ്ങോട്ടൂർ – 7
• പോത്താനിക്കാട് – 7
• വടവുകോട് – 7
• ആവോലി – 6
• കടമക്കുടി – 6
• കടുങ്ങല്ലൂർ – 6
• കുമ്പളം – 6
• കുമ്പളങ്ങി – 6
• കൂവപ്പടി – 6
• പാലക്കുഴ – 6
• പിറവം – 6
• ആലങ്ങാട് – 5
• ഉദയംപേരൂർ – 5
• ഏലൂർ – 5
• കുന്നത്തുനാട് – 5
• കുന്നുകര – 5
• നോർത്തുപറവൂർ – 5
• പനമ്പള്ളി നഗർ – 5
• വേങ്ങൂർ – 5
• അതിഥി തൊഴിലാളി – 6
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇടപ്പള്ളി, എറണാകുളം സൗത്ത്, ഏഴിക്കര, കരുമാലൂർ, കീരംപാറ, കീഴ്മാട്, കോട്ടുവള്ളി, ചോറ്റാനിക്കര, തിരുമാറാടി, പല്ലാരിമംഗലം, മഴുവന്നൂർ, മുടക്കുഴ, വടുതല, ആയവന, എളംകുളം, ഒക്കൽ, കുഴിപ്പള്ളി, തുറവൂർ, തോപ്പുംപടി, നായരമ്പലം, പച്ചാളം, പുത്തൻവേലിക്കര, മഞ്ഞള്ളൂർ, മൂക്കന്നൂർ, വാഴക്കുളം, ഇലഞ്ഞി, എളംകുന്നപ്പുഴ, കല്ലൂർക്കാട്, കോട്ടപ്പടി, ചെങ്ങമനാട്, ചെല്ലാനം, ഞാറക്കൽ, തേവര, പെരുമ്പടപ്പ്, പെരുമ്പാവൂർ, മട്ടാഞ്ചേരി, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, എടവനക്കാട്, എറണാകുളം നോർത്ത്, ചേരാനല്ലൂർ, പിണ്ടിമന ,പോണേക്കര, വരാപ്പുഴ, വാളകം.

• ഇന്ന് 780 പേർ രോഗ മുക്തി നേടി.

• ഇന്ന് 702 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 755 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29206 ആണ്. ഇതിൽ 28662 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 541 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 150 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 140 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7803 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 77
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -18
• പി വി എസ് -47
• ജി എച്ച് മൂവാറ്റുപുഴ-10
• ഡി എച്ച് ആലുവ-5
• പറവൂർ താലൂക്ക് ആശുപത്രി-7
• സഞ്ജീവനി – 39
• സ്വകാര്യ ആശുപത്രികൾ – 484
• എഫ് എൽ റ്റി സികൾ – 193
• എസ് എൽ റ്റി സി കൾ- 313
• വീടുകൾ- 6610

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8809 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7590 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 257 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 98 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.

• വാർഡ് തലത്തിൽ 4782 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like