Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ആയിരത്തിന് മുകളിൽ രോഗികൾ; കുട്ടമ്പുഴയിൽ മാത്രം 20 പേർക്ക് കോവിഡ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 7 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 63 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,259 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 90,20,399 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

എറണാകുളം ജില്ലയിൽ ഇന്ന് 1019 പേർക്ക് രോഗം സ്ഥിരീകരിച്ചു.

•വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2

•സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 964

•ഉറവിടമറിയാത്തവർ – 49

•ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

തൃക്കാക്കര – 42
കോട്ടുവള്ളി – 27
കളമശ്ശേരി – 25
തൃപ്പൂണിത്തുറ – 24
കലൂർ – 23
മഞ്ഞപ്ര – 23
ഇടപ്പള്ളി – 20
കരുമാലൂർ – 20
കുട്ടമ്പുഴ – 20
ചെങ്ങമനാട് – 20
കടവന്ത്ര – 19
കൂത്താട്ടുകുളം – 19
കാലടി – 18
രായമംഗലം – 18
കോതമംഗലം – 17
കിഴക്കമ്പലം – 16
വെങ്ങോല – 16
അങ്കമാലി – 16
കുമ്പളങ്ങി – 15
പള്ളുരുത്തി – 14
ഫോർട്ട് കൊച്ചി – 14
മൂവാറ്റുപുഴ – 14
നെല്ലിക്കുഴി – 13
മരട് – 13
എറണാകുളം നോർത്ത് – 12
എറണാകുളം സൗത്ത് – 12
ചേരാനല്ലൂർ – 12
പിറവം – 12
പെരുമ്പാവൂർ – 12
ആലങ്ങാട് – 11
ആലുവ – 11
എടത്തല – 11
കടുങ്ങല്ലൂർ – 11
മട്ടാഞ്ചേരി – 11
വടുതല – 11
എളംകുന്നപ്പുഴ – 10
മഴുവന്നൂർ – 10
വാഴക്കുളം – 10
അശമന്നൂർ – 9
ആമ്പല്ലൂർ – 9
എളമക്കര – 9
ഒക്കൽ – 9
പായിപ്ര – 9
മലയാറ്റൂർ നീലീശ്വരം – 9
മുളന്തുരുത്തി – 9
വെണ്ണല – 9
ഇടക്കൊച്ചി – 8
ഉദയംപേരൂർ – 8
എടവനക്കാട് – 8
കുന്നുകര – 8
കുഴിപ്പള്ളി – 8
കൂവപ്പടി – 8
കോട്ടപ്പടി – 8
ചൂർണ്ണിക്കര – 8
നെടുമ്പാശ്ശേരി – 8
നോർത്തുപറവൂർ – 8
പുത്തൻവേലിക്കര – 8
വടവുകോട് – 8
വരാപ്പുഴ – 8
ആയവന – 7
കീരംപാറ – 7
ചിറ്റാറ്റുകര – 7
ഞാറക്കൽ – 7
തുറവൂർ – 7
തോപ്പുംപടി – 7
പാമ്പാക്കുട – 7
പാലാരിവട്ടം – 7
പിണ്ടിമന – 7
മുടക്കുഴ – 7
വേങ്ങൂർ – 7
അയ്യമ്പുഴ – 6
കീഴ്മാട് – 6
പനമ്പള്ളി നഗർ – 6
വാളകം – 6
ഇലഞ്ഞി – 5
കല്ലൂർക്കാട് – 5
ചേന്ദമംഗലം – 5
പച്ചാളം – 5
മുണ്ടംവേലി – 5
ശ്രീമൂലനഗരം – 5
ഐ എൻ എച്ച് എസ് – 3
അതിഥി തൊഴിലാളി – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഏലൂർ,തേവര,പോത്താനിക്കാട്,മാറാടി,മൂക്കന്നൂർ,ആവോലി,
ഐക്കാരനാട്,കറുകുറ്റി,കാഞ്ഞൂർ,കുന്നത്തുനാട്, ചോറ്റാനിക്കര,നായരമ്പലം,പല്ലാരിമംഗലം,പാറക്കടവ്,പൂതൃക്ക വാരപ്പെട്ടി,കുമ്പളം,തമ്മനം,തിരുമാറാടി,തിരുവാണിയൂർ,പൂണിത്തുറ, പെരുമ്പടപ്പ്,പോണേക്കര,മണീട്,വൈറ്റില,അയ്യപ്പൻകാവ്,എളംകുളം, കടമക്കുടി ,കരുവേലിപ്പടി,കവളങ്ങാട് ,ചളിക്കവട്ടം,ചെല്ലാനം,പള്ളിപ്പുറം, മഞ്ഞള്ളൂർ.

•ഇന്ന് 463 പേർ രോഗ മുക്തി നേടി.

•ഇന്ന് 925 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 962 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 23748 ആണ്.

•ഇന്ന് 101 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

•വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

•നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9777 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)

•കളമശ്ശേരി മെഡിക്കൽ കോളേജ് – 42
•ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 20
•ജി എച്ച് മൂവാറ്റുപുഴ- 17
•ഡി എച്ച് ആലുവ- 7
•പറവൂർ താലൂക്ക് ആശുപത്രി- 5
•പി വി എസ് – 73
•സഞ്ജീവനി – 19
•സിയാൽ – 51
•സ്വകാര്യ ആശുപത്രികൾ – 681
•എഫ് എൽ റ്റി സികൾ – 180
•എസ് എൽ റ്റി സി കൾ- 294
•വീടുകൾ – 8388

•ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10796 ആണ്.

•ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7808 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like