Connect with us

Hi, what are you looking for?

ACCIDENT

വാളറ ആറാംമൈലിന് സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

കോതമംഗലം: കൊച്ചി-ധനുഷ്‌ക്കോടി ദേശീയപാതയില്‍ വാളറ ആറാംമൈലിന് സമീപം വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം സംഭവിച്ചത്. ഈരാറ്റുപേട്ട കണ്ടത്തില്‍ മനു ജോസഫ് (43), കോട്ടയം പണായില്‍ അരവിന്ദ് അജി (29), കൊട്ടാരക്കര ലളിതഭവന്‍ ജിമ്മി ശശിധരന്‍ (46), കോട്ടയം അപ്പോളിന്‍ കെസിയ ടി. മീന (25), ബസ് കണ്ടക്ടര്‍ കൊല്ലം രഞ്ജുഭവന്‍ മദുസൂദനന്‍ പിള്ള (46), ഡ്രൈവര്‍ തൊടുപുഴ ചൂരവേലില്‍ സി.എ. ലത്തിഫ് (42) എന്നിവരെ കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും ഏറ്റുമാനൂര്‍ കുഴിക്കാട്ടില്‍ ഷാലി ബാബുവിനെ (54) കോതമംലം സെന്റ് ജോസഫ് (ധര്‍മ്മഗിരി) ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൊടുപുഴ മടക്കത്താനം പുതിയേടത്ത് ജോബിക ജോയിയെ (33) കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രുഷനല്‍കിയ ശേഷം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
മൂന്നാറില്‍നിന്നു അടൂരിന് പോകുകയായിരുന്ന ബസാണ് വാളറ ആറാംമൈലിന് സമീപത്ത് അപകടത്തില്‍പ്പെട്ടത്. മറിഞ്ഞ ബസ് മരത്തില്‍ തങ്ങിനിന്നതിനാല്‍ കൂടുതല്‍ താഴേക്ക് പതിക്കുന്നത് ഒഴിവായി. അപകടം നടന്ന ഉടനെ പ്രദേശവാസികളുടെയും പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ യാത്രക്കാരെ പുറത്തെത്തിച്ചു. വളവോടു കൂടിയ ഇറക്കത്തില്‍ എതിരെ വന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നിമാറിയതാണ് അപകട കാരണമെന്ന് കോതമംഗലത്ത് ചികിത്സയില്‍ കഴിയുന്ന ഡ്രൈവര്‍ തൊടുപുഴ സ്വദേശി സി.എ. ലത്തിഫ് പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം, ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. കത്തിച്ച തിരികളും മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി നവാഗതരെ സ്വീകരിക്കുന്ന ചടങ്ങിന്റെ...

NEWS

കോതമംഗലം :അയ്യങ്കാവ് ഗവ ഹൈസ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു ആന്റണി ജോൺ എം എൽ എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതർക്കുള്ള പഠനോപകരണ വിതരണം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു. വിദ്യാഭ്യാസ...

NEWS

കോതമംഗലം : പുതിയ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേൽകുന്നതിന്റെ ഭാഗമായി “ഒന്നിച്ച് ഒന്നായ് ഒന്നാവാം ” കോതമംഗലം സബ് ജില്ലാ തല പ്രവേശനോത്സവം ” പിണ്ടിമന ഗവ യു പി സ്കൂളിൽ സംഘടിപ്പിച്ചു....

NEWS

കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗത്ത് വീടിന് നേരെ കാട്ടാനയുടെ ആക്രമണം. മഞ്ഞളാംകുഴി കുമാരി ശശിയുടെ വീടാണ് ആക്രമിച്ചത്. പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കാട്ടാന എടുത്തെറിയുകയും ചെയ്തു. സ്കൂട്ടറിന് കേടുപറ്റി. പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ പിച്ചപ്രയിൽ...

NEWS

കോതമംഗലം: മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. വൃഷ്ടിപ്രദേശത്ത് ജലനിരപ്പ് വലിയ അളവില്‍ താഴ്ന്നതോടെ വിവിധ കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. ജലനിരപ്പ് 26.5 മീറ്ററില്‍ എത്തി, പമ്പിംഗ് മുടങ്ങുന്ന അവസ്ഥയിലെത്തിയപ്പോഴാണ്...

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്കും ഓപ്പൺ ജിമ്മും കുട്ടികളുടെ പാർക്കും നാടിന് അനിവാര്യമാണെന്നും ഭാവിതലമുറയ്ക്ക് ഗുണകരമാണെന്നും മന്ത്രി പി രാജീവ്. പിണ്ടിമന പഞ്ചായത്ത് പത്താം വാർഡ് അടിയോടിയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട്...

NEWS

  കോതമംഗലം : 1.90 കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കോഴിപ്പിള്ളി ഗവ എൽപി സ്കൂളിന്റെ ഹൈടെക്ക് സ്കൂൾ മന്ദിര ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

  കോതമംഗലം : കോതമംഗലം നഗരസഭയിൽ 5.25 കോടി രൂപ ചിലവഴിച്ചു കൊണ്ടുള്ള മോഡേൺ ക്രിമറ്റോറിയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യവസായ- നിയമ -വാണിജ്യ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ആന്റണി...

NEWS

കോതമംഗലം : പുനർ നിർമ്മിച്ച കനാൽ ബണ്ട് റോഡുകളുടെയും, അയിരൂർ പാടം ഫുട്ബോൾ മൈതാനത്തിന്റെയും ഉദ്ഘാടനം വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ആന്റണി ജോൺ എം എൽ...

NEWS

നേര്യമംഗലം: കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കുളമാംകുഴി വാളറ മേഖലയിലുള്ള കർഷകർ നേര്യമംഗലം റേഞ്ച് ഓഫീസ് ഉപരോധിച്ചു. ദിവസങ്ങളായി ഈ പ്രദേശത്ത് കാട്ടാന ശല്യം അതിരൂഷ മായി കൊണ്ടിരിക്കയാണ്. ഏക്കർ കണക്കിനുള്ള കൃഷിയാണ്...

NEWS

കോതമംഗലം: കാറ്റിലും മഴയിലും താലൂക്കില്‍ മൂന്ന് വീടുകള്‍ക്കു കൂടി ഭാഗിക നാശം. പൂയംകുട്ടിയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മുങ്ങിയ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍നിന്നും ഇന്നലെ വൈകിട്ടോടെയാണ് വെള്ളം ഇറങ്ങി ഗതാഗതം പുനരാരംഭിക്കാനായത്. മൂന്ന് ദിവസമായി ചപ്പാത്തില്‍...

error: Content is protected !!