Connect with us

Hi, what are you looking for?

CHUTTUVATTOM

റോഡ് ചെളിക്കൂമ്പാരമാക്കി; വിദ്യാർത്ഥികളും ഇരുചക്ര വാഹനങ്ങൾക്കും ദുരിത യാത്ര.

കോട്ടപ്പടി : വടാശ്ശേരി സ്കൂൾ മുതൽ തൈക്കാവുംപടി വരെയുള്ള റോഡിലൂടെയുള്ള യാത്ര ദുഃസ്സഹമായാതായി കാൽനടക്കാരും ഇരുചക്ര വാഹന യാത്രികരും. രാത്രിയുടെ മറവിൽ മണ്ണ് കടത്തിയപ്പോൾ റോഡിൽ വീണതാണ് ഇപ്പോൾ ചെളിയായി മാറിയിരിക്കുന്നത്. മഴക്കാലവും ഒപ്പം ചെളി നിറഞ്ഞ റോഡിലൂടെയുള്ള യാത്ര അപകടം വിളിച്ചുവരുത്തന്നതാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കാൽനടയായി സ്‌കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്ക് ആണ് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. ചിലയിടങ്ങളിൽ റോഡ് യാത്രികരുടെ സുരക്ഷയെ മുൻനിർത്തി പരിസരവാസികൾ റോഡിൽ വെള്ളം ഒഴിച്ച് ചെളി കഴുകി കളയുകയും ചെയ്‌തു. ഇരുചക്ര വാഹനങ്ങൾ ജാഗരൂകരായി സഞ്ചരിക്കുന്നത് കൊണ്ടുമാത്രമാണ് അപകടം ഒഴിവാക്കുന്നത്. റോഡിൽ ഈ ദുരിതയാത്ര ഒരുക്കിയവർക്ക് എതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...