കോതമംഗലം : കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് വടാശ്ശേരി ആനക്കലിൽ വാട്ടർ ടാങ്ക് റോഡ് നാടിനു സമർപ്പിച്ചു . മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനർനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ച ആനകൽ-വാട്ടർടാങ്ക് റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. രണ്ടടി വീതി മാത്രം ഉണ്ടായിരുന്ന നടപ്പാത 12 അടി വീതിയിലുള്ള വഴിയായി കോൺക്രീറ്റ് ചെയ്ത് രണ്ട് സൈഡും കെട്ടി നിർമിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചത്. വാർഡ് മെമ്പർ നിധിൻ മോഹനൻ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യൂ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ ജോൺ,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിജി സജീവ്,ഒമ്പതാം വാർഡ് മെമ്പർ റംല മുഹമ്മദ്,മുൻ മെമ്പർ അമ്പിളി മണി എന്നിവർ പങ്കെടുത്തു. ആശാ വർക്കർ വിജി സുഗുണൻ കൃതജ്ഞത പറഞ്ഞു.
You May Also Like
NEWS
കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...
NEWS
കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...
NEWS
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...