കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം
നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം തുടങ്ങി. പെരുന്നാളിനെത്തുന്ന വനിതാ തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനാണ് പള്ളി കോമ്പൗണ്ടിൽ ഷീ കൗണ്ടർ തുറന്നിട്ടുള്ളത്. കൈ കുഞ്ഞുങ്ങൾ
ആയി വരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള വനിതകൾക്ക് മുഴുവൻ സമയ സേവനങ്ങൾ ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. മുഴുവൻ സർക്കാർ വകുപ്പുകളുടെയും ഏകോപനം ഷീ കൗണ്ടറിൽ നിന്നും ലഭിക്കും. ഇതോടെപ്പം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം തുണി സഞ്ചികളും വിതരണം ചെയ്യും.
ഷീ കൗണ്ടർ എൽ എ ആന്റണി ജോണും തഹിദാർ റേച്ചൽ കെ വറുഗീസും ചേർന്ന് ഉത്ഘാടനം ചെയ്തു. നഗരസഭ പ്രതിക്ഷ നേതാവ് എ.ജി.ജോർജ്ജ് കൗൺസിലർ കെ വി തോമസ്,.വ്യാപാരി വ്യവസായി ഏകോപനസമിതി ടൗൺ യൂണിറ്റ് പ്രസിഡന്റ് എൽദോസ് വർഗീസ്, സെക്രട്ടറി മൈതീൻ ഇഞ്ചക്കുടി, ചെറിയ പ്പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ, ട്രസ്റ്റി ബിനോയ് മണ്ണച്ചേരി,വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം പ്രസിഡന്റ് ആശാ ലില്ലി തോമസ്, സെക്രട്ടറി മേരി പൗലോസ്, ട്രഷറാർ റിൻസി ബിനോയ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജെസി മോൾ ജോസ്, യുത്ത് വിങ്ങ് നിയോജകമണ്ഡലം പ്രസിഡന്റ് ഷംജൽ പി എം,
ബിന്ദു റാണി , ഷീജാ സജി , ഫൗസിയാ ജമാൽ , നമിന ഷാഹിദ്, അനിതാ രജിത്ത്, ഷീല മനോജ്, ശ്രീനാ വിനോദ്, മോൻ സി , ഗിരിജാ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.