CHUTTUVATTOM
മാർ ബസേലിയോസ് നഴ്സിംഗ് കോളേജിന്റെ 20ാം വാർഷികം ആഘോഷിച്ചു.

കോതമംഗലം : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗിന്റെ 20-ാം വാർഷികം ആഘോഷിച്ചു. ബി .എസ്.സി നേഴ്സിംഗ് പഠനത്തിനായി അനുവദിച്ച അധിക ബാച്ചിന്റെയും നഴ്സിംഗ് കോളേജിൽ സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും, സ്റ്റുഡന്റ് യൂണിയന്റെയും ഉദ്ഘാടനം മുൻ ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി പി.കെ.ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. എം.ബി.എം.എം. അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനു കൈപ്പിൽ അദ്ധ്യക്ഷത വഹിച്ചു.മാർ തോമ ചെറിയപള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ ആ മുഖപ്രസംഗം നടത്തി.
കോതമംഗലം എം.എൽ.എ. ആന്റണി ജോൺ മുഖ്യപ്രഭാഷണം നടത്തി. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. മജീദ്, കേരള നഴ്സിംഗ് കൗൺസിൽ മെമ്പർ എം.എം. ഹാരിസ്, കെ.എ. നൗഷാദ്, കെ.എ. ജോയി,എം.ബി.എം.എം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ചെറിയ പള്ളി ട്രസ്റ്റി ബിനോയി തോമസ് മണ്ണംഞ്ചേരി, നഴ്സിംഗ് കോളേജ് പ്രൻസിപ്പാൾ സെല്ലിയാമ്മ കുരുവിള, നഴ്സിംഗ് സ്കൂൾ പ്രൻസിപ്പാൾ ജൂലി ജോഷ്വ . എം എസ് എൽദോസ് , ടി.കെ.എൽദോസ് എന്നിവർ പ്രസംഗിച്ചു.
CHUTTUVATTOM
കോതമംഗലം താലൂക്കിലെ അങ്കന്‍വാടികളില്‍ അമൃതംപൊടി വിതരണം നിലച്ചതായി പരാതി

കോതമംഗലം: താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ അങ്കന്‍വാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന അമൃതംപൊടി വിതരണം നിലച്ചതായി പരാതി. താലൂക്കില്‍ 236 അങ്കണവാടികളാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗം അങ്കന്‍വാടികളിലും രണ്ട് മാസത്തോളമായി അമൃതം പൊടി വിതരണം നിലച്ചിട്ട് വിതരണം നിലച്ചിതില്‍ ശക്തമായ പ്രതിഷേധവും ഉയരുന്നുണ്ട്്. രക്ഷിതാക്കളും അങ്കന്‍വാടി ജീവനക്കാരും ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമായിട്ടില്ലെന്നാണ് ആക്ഷേപം. ആറ് മാസം മുതല്‍ മൂന്ന് വയസ് വരെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് അമൃതംപൊടി നല്‍കുന്നത്. ഒരു കുഞ്ഞിന് ദിവസേന 135 ഗ്രാം എന്ന തോതില്‍ ഒരു മാസത്തേക്ക്്് അഞ്ഞൂറ് ഗ്രാം വീതമുള്ള ആറ് പാക്കറ്റുകളാണ് നല്‍കുന്നത്. പെരുമ്പാവൂര്‍ വെങ്ങോല ഭാഗത്ത് നിന്ന് കുടുംബശ്രീ യൂണിറ്റ് മുഖേനയാണ് താലൂക്കില്‍ ഉള്‍പ്പെടെ അമൃതം പൊടി വിതരണം ചെയ്തിരുന്നത്. യൂണിറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം തുടങ്ങാന്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതാണ് കാരണം. യൂണിറ്റിന്റെ അറ്റകുറ്റപണി നടക്കുന്നതിനാലാണ് അമൃതം പൊടിയുടെ വിതരണം മുടങ്ങിയിട്ടുള്ളതെന്നാണ് അധികൃതര്‍ അങ്കന്‍വാടി ജീവനക്കാരെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ മറ്റ് യൂണിറ്റുകളില്‍ നിന്ന് അമൃതംപൊടി എത്തിക്കാനും നടപടിയുണ്ടായില്ല. അടുത്തമാസം പൊടി ലഭ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞു.
CHUTTUVATTOM
പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു

പൈങ്ങോട്ടൂര്‍ : ശ്രീനാരായണഗുരു കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിച്ചു. കോളേജ് പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി സാജു ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ആശ എന്‍.പി അധ്യക്ഷത വഹിച്ചു. 2022-23 അധ്യയന വര്‍ഷത്തെ കോളേജ് മാഗസിന്‍ ‘ചിമിഴ്’ പ്രകാശനം ഗുരുചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ഹനി പൂമ്പാലവും, 2019-20 അധ്യയന വര്‍ഷത്തെ മാഗസിന്‍ ‘മുക്കൂറ്റി’ പ്രകാശനം ഗുരു ചൈതന്യ ചാരിറ്റബിള്‍ ട്രസ്റ്റ് ട്രഷറര്‍ ശോഭ ശശി രാജും നിര്‍വഹിച്ചു. മാനേജര്‍ ജോമോന്‍ മണി,പ്രസിഡന്റ് സുരേന്ദ്രന്‍ ആരവല്ലി, വൈസ് പ്രിന്‍സിപ്പല്‍ ശ്രീനി എം.എസ്, പി.റ്റി. എ വൈസ് പ്രസിഡന്റ് ഫീനിക്‌സ് സാല്‍മോന്‍, മുന്‍ പി.ടി.എ വൈസ് പ്രസിഡന്റ് സന്തോഷ് തകിടിയില്‍, ചെയര്‍മാന്‍ ജിതിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
CHUTTUVATTOM
കാലടി സമാന്തര പാലം; പദ്ധതി പ്രദേശത്തെ മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുന്നതിന് സര്‍ക്കാരിന് കത്ത് നല്‍കും : എംഎല്‍എമാര്‍

പെരുമ്പാവൂര്‍ : കാലടി സമാന്തര പാലം നിര്‍മ്മാണത്തിനായി പദ്ധതി പ്രദേശത്തിനോട് ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ ഭൂമിയും ഏറ്റെടുക്കുമെന്ന് എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പിള്ളിയും റോജി എം ജോണും അറിയിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി കളക്ടര്‍ മുഖേനെ സര്‍ക്കാരിന് കത്ത് നല്‍കും. പാലത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ വീടും സ്ഥലവും നഷ്ടപ്പെടുന്ന പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എംവി ജയപ്രകാശിന്റെ മിച്ചമുള്ള രണ്ടു സെന്റ് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഭുമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ മാത്രമേ പദ്ധതിയുമായി സഹകരിക്കു എന്ന് സ്ഥല ഉടമകള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കളക്ട്രേറ്റില്‍ എംഎല്‍എമാരുടെ നിര്‍ദ്ദേശ പ്രകാരം യോഗം വിളിച്ചു ചേര്‍ത്തത്. സ്ഥലം ഏറ്റെടുത്ത ശേഷവും ബാക്കി വരുന്ന രണ്ട് സെന്റ് ഭൂമി ഭാവിയില്‍ ഉപയോഗ ശൂന്യമായി കിടക്കുമെന്നതിനാല്‍ അത് കൂടി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാരിന് കത്ത് നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ പത്തിന് നിര്‍മ്മാണം ആരംഭിച്ച പാലത്തിന്റെ കാലടി ഭാഗത്തെ പൈലിങ് ജോലികള്‍ ഭാഗീകമായി പൂര്‍ത്തിയായി. കാലാവര്‍ഷം കനത്ത സാഹചര്യത്തില്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നിര്‍മ്മാണപ്രവര്‍ത്തികള്‍ തടസപ്പെട്ടിരിക്കുകയാണ്. നിലവിലുള്ള പാലത്തിന്റെ അപ്രോച് റോഡ് തുടങ്ങുന്ന ഭാഗത്ത് കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിഞ്ഞിരുന്നു. ഈ ഭാഗത്തെ നിര്‍മ്മാണം ഇതിനോടകം പുനരാരംഭിച്ചിട്ടുണ്ട്. ഷീറ്റ് പൈലിങ് പൂര്‍ത്തിയാക്കി വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തു ഇവിടം പൂര്‍വ്വ സ്ഥിതിയിലാക്കും. നിലവിലുള്ള പാലത്തില്‍ നിന്ന് 5 മീറ്റര്‍ മാറിയാണ് പുതിയ പാലം നിര്‍മ്മാണം പുരോഗമിക്കുന്നത്. 455.4 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം. ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപാത ഉള്‍പ്പെടെ ആകെ 14 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷന്റെ മുകളില്‍ തൂണുകള്‍ നിര്‍മ്മിച്ചു പ്രസ്ട്രസ്ഡ് ബീമും ആര്‍സിസി ബീമും സ്ലാബുകളുമയിട്ടാണ് പാലം നിര്‍മ്മിക്കുന്നത്. പുതിയ പാലത്തിന്റെ നിര്‍മ്മാണത്തോടൊപ്പം തന്നെ അപ്രോച്ച് റോഡിനാവശ്യമായിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. അപ്രോച്ച് റോഡിനായി പെരുമ്പാവൂര്‍, കാലടി ഭാഗങ്ങളില്‍ 50 മീറ്റര്‍ നീളത്തില്‍ ബിഎംബിസി നിലവാരത്തില്‍ ടാര്‍ ചെയ്യും. ഇരു വശങ്ങളിലും ടൈല്‍ വിരിച്ചു അപ്രോച്ച് റോഡ് മനോഹരമാക്കുന്നതിനും എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. പുതിയ പാലം നിര്‍മ്മാണം എംസി റോഡിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നണ് പ്രതീക്ഷിക്കുന്നത്. മധ്യ കേരളത്തിലെ എറ്റവും തിരക്കേറിയ പാതയാണ് എംസി റോഡ് എന്നതിനാല്‍ കാലടി സമാന്തര പാലം യാത്രികര്‍ക്ക് ഏറെ ഗുണകരമാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുളള യാത്രക്കാര്‍ക്കും പാലം പ്രയോജനം ചെയ്യും. മൂവാറ്റുപുഴ ആസ്ഥാനമായ അക്ഷയ ബില്‍ഡേഴ്‌സ് ആണ് കാലടി സമാന്തര പാലത്തിന്റെ കരാര്‍ ഏറ്റെടുത്ത് നിര്‍മ്മാണം ആരംഭിച്ചിട്ടുള്ളത്. ഇന്നലെ കളക്ട്രേറ്റില്‍ ഉന്നതതല യോഗം ചേര്‍ന്ന് പുതിയ പാലത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി. കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഭൂമി ഏറ്റെടുക്കല്‍ വിഭാഗം തഹല്‍സിദാര്‍ ടോമി സെബാസ്റ്റ്യന്‍, കുന്നത്തുനാട് തഹല്‍സിദാര്‍ ജോര്‍ജ് ജോസഫ്, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ സജ്‌ന എസ്.ജെ, എന്നിവര്‍ പങ്കെടുത്തു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS6 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS15 hours ago
പോലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
CRIME2 days ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS1 week ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു