Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടിയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 81 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,12,71,993 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4150 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3351 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 228 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 25/2/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 408 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 393
• ഉറവിടമറിയാത്തവർ – 10
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
കൂവപ്പടി – 39
തൃക്കാക്കര – 19
മുടക്കുഴ – 17
വാരപ്പെട്ടി – 13
കളമശ്ശേരി – 12
കുന്നുകര – 10
കാലടി – 9
കീരംപാറ – 9
ചേരാനല്ലൂർ – 9
തൃപ്പൂണിത്തുറ – 9
പാലാരിവട്ടം – 9
വേങ്ങൂർ – 9
അങ്കമാലി – 9
നോർത്തുപറവൂർ – 8
കലൂർ – 7
കാഞ്ഞൂർ – 7
കുന്നത്തുനാട് – 7
ചേന്ദമംഗലം – 7
പായിപ്ര – 7
മഴുവന്നൂർ – 7
ചോറ്റാനിക്കര – 6
മുളന്തുരുത്തി – 6
ആലങ്ങാട് – 5
ചെങ്ങമനാട് – 5
മരട് – 5
മലയാറ്റൂർ നീലീശ്വരം – 5
വടവുകോട് – 5
അതിഥി തൊഴിലാളി – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ഇടപ്പള്ളി, എറണാകുളം സൗത്ത്, കുമ്പളം, തുറവൂർ, നായരമ്പലം, നെടുമ്പാശ്ശേരി, പള്ളിപ്പുറം, പാറക്കടവ്, പിണ്ടിമന, മട്ടാഞ്ചേരി, മൂവാറ്റുപുഴ, അയ്യപ്പൻകാവ്, എറണാകുളം നോർത്ത്, എളംകുന്നപ്പുഴ, കടവന്ത്ര, കീഴ്മാട്, കുമ്പളങ്ങി, നെല്ലിക്കുഴി, പള്ളുരുത്തി, പെരുമ്പാവൂർ, ഫോർട്ട് കൊച്ചി, മുണ്ടംവേലി, വടക്കേക്കര, വെങ്ങോല, വൈറ്റില, ആയവന, ആവോലി, ഏലൂർ, കരുമാലൂർ, കല്ലൂർക്കാട്, കൂത്താട്ടുകുളം, കോതമംഗലം, ചിറ്റാറ്റുകര, പല്ലാരിമംഗലം,പൂതൃക്ക, പൈങ്ങോട്ടൂർ, പോത്താനിക്കാട്, മഞ്ഞള്ളൂർ, ആമ്പല്ലൂർ, ആലുവ, ഇലഞ്ഞി, ഉദയംപേരൂർ, എടക്കാട്ടുവയൽ, എടത്തല, എളമക്കര, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കിഴക്കമ്പലം, കുഴിപ്പള്ളി, കോട്ടപ്പടി, കോട്ടുവള്ളി, ചൂർണ്ണിക്കര, ചെല്ലാനം, ഞാറക്കൽ, തിരുവാണിയൂർ, തോപ്പുംപടി, പാമ്പാകുട, പുത്തൻവേലിക്കര, പോണേക്കര, മഞ്ഞപ്ര, മണീട്, മൂക്കന്നൂർ, രായമംഗലം, വടുതല, വാളകം, വാഴക്കുളം, വെണ്ണല.
• ഇന്ന് 490 പേർ രോഗ മുക്തി നേടി.
• ഇന്ന് 1132 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1250 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25207 ആണ്.
• ഇന്ന് 65 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 76 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8693 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 38
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 9
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ- 22
• ഡി എച്ച് ആലുവ-3
• പറവൂർ താലൂക്ക് ആശുപത്രി- 4
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 8
• സഞ്ജീവനി – 3
• സിയാൽ- 45
• സ്വകാര്യ ആശുപത്രികൾ – 440
• എഫ് എൽ റ്റി സികൾ – 125
• എസ് എൽ റ്റി സി കൾ- 157
• വീടുകൾ- 7784
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9101 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6517 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 276 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 145 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ ഇരുപത്തൊന്നാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു.
• വാർഡ് തലത്തിൽ 4888 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like