Connect with us

Hi, what are you looking for?

NEWS

കോതമംഗലം ടൗണിൽ ആവേശം വിതച്ച് ഷിബു തെക്കുംപുറം, പുതുപ്പാടിയിൽ നിറപറ നൽകി പ്രവർത്തകർ.

കോതമംഗലം: ഈസ്റ്റ്, വെസ്റ്റ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ഷിബു തെക്കുംപുറം പര്യടനം നടത്തി. കാരക്കുന്നത്തു നിന്നാരംഭിച്ച പര്യടനത്തിന് ഇരുപത്തിയെട്ട് കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കുറുപ്പംകണ്ടത്ത് സമാപിച്ചു.
പര്യടനം ജോണി നെല്ലൂർ ഉദ്ഘടനം ചെയ്തു. മണ്ഡലം ചെയർമാൻ പി.എ. പാദുഷ അധ്യക്ഷത വഹിച്ചു. ചിഹ്നമായ ട്രാക്ടറുകളും നിരവധി ഇരുചക്ര വാഹനങ്ങളും പര്യടനത്തെ
അനുഗമിച്ചു .

വിവിധ കേന്ദ്രങ്ങളിൽ സി.കെ.സത്യൻ, എബി എബ്രാഹം, റോയ് കെ.പോൾ, അഡ്വ. അബു മൊയ്തീൻ, എം.വി. റെജി, അനിൽ രാമൻ നായർ, അനൂപ് ഇട്ടൻ, സീതി മുഹമ്മദ്, വി.വി.കുര്യൻ, എ.ജി.അനൂപ്, എൽദോസ് കീച്ചേരി, പി.എം.മൊയ്തീൻ, ബിനു ചെറിയാൻ, അഡ്വ. മാത്യു ജോസഫ്, ജോർജ് അമ്പാട്ട്, കെന്നഡി പീറ്റർ എന്നിവർ പ്രസംഗിച്ചു. കത്തോലിക്ക കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി സംഘടിപ്പിച്ച സംവാദത്തിലും സ്ഥാനാർഥി പങ്കെടുത്തു.
ഇന്ന് നെല്ലിക്കുഴി,പല്ലാരിമംഗലം മണ്ഡലത്തിലാണ് പര്യടനം. രാവിലെ 8.30ന് കിഴക്കേ ഇരുമലപ്പടിയിൽ നിന്നാണ് തുടക്കം. ഇന്നലെ നടന്ന അഭിഭാഷക സംഗമം വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. അബു മൊയ്തീൻ അധ്യക്ഷത വഹിച്ചു.സ്ഥാനാർഥി ഷിബു തെക്കുംപുറം, കെ.കെ. സിദ്ധിഖ്, ജോസ് അരഞ്ഞാണി എന്നിവർ പങ്കെടുത്തു.

You May Also Like

ACCIDENT

കൊതമംഗലം: ഇളമ്പ്ര ഭാഗത്ത് പെരിയാര്‍ വാലി കനാലിലേക്ക് കാര്‍ മറിഞ്ഞു. ഡ്രൈവര്‍ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇളമ്പ്ര കവലയില്‍നിന്ന് കണ്ണംകുളം-മറ്റത്തിപീടിക കനാല്‍ ബണ്ട് റോഡില്‍ ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപകടം. വെണ്ടുവഴി സ്വദേശി വിഷ്ണു...

CHUTTUVATTOM

കോതമംഗലം: ചവളക്കാരൻ സമുദായത്തെ പൂർണ്ണ ഒഇസി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി പരിശ്രമിക്കുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി കോതമംഗലം യൂണിയൻ വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു...

CHUTTUVATTOM

കോതമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് നേതൃത്വത്തിൽ സംഘടിപ്പിച്ച വ്യാപാരി ദിനാഘോഷങ്ങളിൽ യൂണിറ്റ് പ്രസിഡന്റ്ഇ .എം ജോണി ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ടൗൺ യൂണിറ്റ് സെക്രട്ടറി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മൺസൂൺ മാജിക്കിന്റെ ഭാഗമായി ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബൈക്ക് റൈഡ് ആവേശമായി. ഹാങ്ങ്‌ ഔട്ട്‌ റൈഡേഴ്സ് ക്ലബ് അംഗങ്ങൾ ഉൾപ്പെടെ നൂറോളം റൈഡർമാർ പങ്കെടുത്തു. കസ്റ്റംസ്ഡെപ്യൂട്ടി കമ്മീഷണർ...

CHUTTUVATTOM

കോതമംഗലം: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. തങ്കളം ജവഹര്‍ കോളനി കരോട്ടുപുത്തന്‍പുര മുഹമ്മദ് മുനീര്‍ (സെബാട്ടി -32) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ – നേര്യമംഗലം റോഡില്‍ പെരിയാര്‍ നീന്തി കടന്ന് ഇക്കരെ എത്തുന്ന കാട്ടാന കൂട്ടങ്ങളെ തുരത്താന്‍ വനപാലക സംഘം എത്തി. തട്ടേക്കാട് പക്ഷി സങ്കേതം വനമേഖലയില്‍ നിന്നും നേര്യമംഗലം വനമേഖലയില്‍ നിന്നും...

CHUTTUVATTOM

മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്‍സ് ബത്ലഹേം പള്ളിയില്‍ സംഘര്‍ഷം. യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗങ്ങളിലെ വൈദികര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്‍ത്തഡോക്‌സ് വൈദികര്‍ ഞാറയാഴ്ച പ്രാര്‍ഥനയ്ക്കായി എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. അവകാശ തര്‍ക്കത്തില്‍ കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...

CHUTTUVATTOM

കോതമംഗലം: പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നുമാണ് അര്‍ജുന്‍ ആയങ്കിയെ പിടികൂടിയത്. അര്‍ജുന്‍ ആയങ്കി അഭിഭാഷകയുടെ ഫ്‌ലാറ്റിലേക്കെത്തിയ ഓട്ടോയുടെ...

CHUTTUVATTOM

പോത്താനിക്കാട്: പോത്താനിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സമീപകാലത്ത് നടന്ന മോഷണ പരമ്പരയിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. കോതമംഗലം നങ്ങേലിപടി വട്ടേക്കോട്ട് പുത്തന്‍പുര അബ്ദുള്‍ സമദ് (18), വാരപ്പെട്ടി മൈലൂര്‍ കൊടക്കാപ്പിള്ളില്‍ അതുല്‍...

CHUTTUVATTOM

കോതമംഗലം: മഴയെ ആഘോഷമാക്കി കോതമംഗലത്ത് സംഘടിപ്പിച്ച മൺസൂൺ മാജിക് ഫെസ്റ്റിന് ഞായറാഴ്ച  സമാപനം. മഴയുടെ താളവും പ്രകൃതിയുടെ സൗന്ദര്യവും സാഹസികതയും ഒത്തുചേർന്ന ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്നലെ നടന്ന മഴനൃത്ത മത്സരം ശ്രദ്ധേയമായി. മഴയുടെ...

CHUTTUVATTOM

നേര്യമംഗലം: കുത്തുപാറ നടുക്കുടിയിൽ (കീച്ചറയിൽ ) എൻ.കെ. രവി(72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ കൗസൽല്യ തട്ടേക്കാട് ചക്കുംപടി കുടുംബാഗം.മക്കൾ: പ്രദീഷ്, പ്രിയാമോൾ. മരുമക്കൾ: മിനി, വി.ശിവകുമാർ (കണ്ണൻ –...

CHUTTUVATTOM

കോതമംഗലം: പെരിയാർ ഉൾപ്പെടെയുള്ള നദികളിലും ജലാശയങ്ങളിലും അടുഞ്ഞിട്ടുള്ള എക്കലും മണലും ശാസ്ത്രീയവും നിയമാനുസൃതവുമായി നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ഷിബു തെക്കുംപുറം എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. കഴിഞ്ഞ പത്ത്...

error: Content is protected !!