Connect with us

Hi, what are you looking for?

CHUTTUVATTOM

ഡോക്ടറേറ്റ് നേടി തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്ന് അധ്യാപകർ.

കോതമംഗലം : തങ്കളം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ മൂന്ന് അധ്യാപകർക്ക് ഡോക്ടറേറ്റ് ലഭിച്ചു. പബ്ലിക് ഹെൽത്ത് ഡെന്റിസ്റ്ററി വിഭാഗത്തിലെ പ്രൊഫസർ ഡോ.എബി ആലുക്കൽ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് വിദ്യാർത്ഥികൾക്കിടയിലെ പുകവലിയുടെ ഉപയോഗത്തിന്റെ പഠനത്തെക്കുറിച്ചു നടത്തിയ വിഷയത്തിൽ ആണ് ഡോക്ടറേറ്റ് നൽകിയത്. പേരിയോഡോൺട്ടിക്സ് വിഭാഗത്തിലെ പ്രൊഫസർ ഡോ.കോരത് കെ. എബ്രഹാം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും കൗമാരപ്രായക്കാരിൽ കണ്ടു വരുന്ന ആനുകാലിക രോഗങ്ങളുടെ പരിശോധനയും, പഠനവും എന്ന വിഷയത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.

പബ്ലിക് ഹെൽത്ത്‌ ഡെന്റിസ്റ്ററി വിഭാഗത്തിലെ റീഡർ ആയ ഡോ. ജേക്കബ് കുരുവിള ജവഹർ ലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും ഇടുക്കി ജില്ലയിലെ ഗോത്രവർഗക്കാർക്കിടയിൽ മാരകമായേക്കാവുന്ന വൈകല്യങ്ങളെ കുറിച്ചുള്ള പഠനത്തിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഡോക്ടറേറ്റ് ലഭിച്ച അധ്യാപകരെ കോളേജിൽ ചേർന്ന സമ്മേളനത്തിൽ മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രെഷറെർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, എം. എസ്. എൽദോസ് എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...