Connect with us

Hi, what are you looking for?

CHUTTUVATTOM

നഴ്സിംഗ് പൂർവ വിദ്യാർത്ഥി സമ്മേളനവും, ക്രിസ്തുമസ് ആഘോഷവും നടത്തി.

കോതമംഗലം : തങ്കളം മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് പൂർവ വിദ്യാർത്ഥി സമ്മേളനവും, ക്രിസ്തുമസ് ആഘോഷവും നടത്തി. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉൽഘാടനം ചെയ്തു. എം. ബി. എം. എം അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു.

 

അസോസിയേഷൻ സെക്രട്ടറി സി. ഐ. ബേബി, ട്രെഷറർ പി. പി. എൽദോസ്, ചെറിയപള്ളി ട്രസ്റ്റി ബിനോയ്‌ മണ്ണൻ ചേരിൽ, പ്രിൻസിപ്പൽ ജൂലി ജോഷുവ, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, നഴ്സിംഗ് സൂപ്രണ്ട് ഫെമി എൽദോസ്, പൂർവ വിദ്യാർത്ഥി പ്രതിനിധി മോളി വര്ഗീസ്, ട്യൂട്ടർമാരായ വിജു ജേക്കബ്, ലെയാ കെ. പോൾ എന്നിവർ പ്രസംഗിച്ചു.

1981 ൽ 12 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ ഓഫ് നഴ്സിംഗിലെ ആദ്യബാച്ചിലെ 4 വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർ യോഗത്തിൽ പങ്കെടുത്തു. ഭാരവാഹികളായി മോളി വര്ഗീസ് ( പ്രസിഡന്റ്‌ ), ഗ്രേസ് മാത്യു, സിജി ജോൺ ( വൈസ് പ്രസിഡന്റ്‌മാർ ), ജൂലി തോമസ് ( സെക്രട്ടറി ), ഷീന കുരുവിള ( ജോയിന്റ് സെക്രട്ടറി ), ദീപ പോൾ ( ട്രെഷറർ ), ബിജിമോൾ പി. എ. (ഓഡിറ്റർ ) എന്നിവരെ തെരെഞ്ഞെടുത്തു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...