Connect with us

Hi, what are you looking for?

CRIME

ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് കോതമംഗലം പോലീസിന്റെ പിടിയിൽ.

കോതമംഗലം: അയ്യങ്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ മോഷണശ്രമം നടത്തിയ യുവാവ് പിടിയിൽ. ഇടുക്കി ഇരുമ്പുപാലം മംഗലത്ത് വീട്ടിൽ രമേശൻ (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. കഴിഞ്ഞ പുലർച്ചെയാണ് ഇയാൾ മോഷ്ടിക്കാൻ ക്ഷേത്രത്തിൽ കയറിയത്. ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പോലീസ് ടീമായി തിരിഞ്ഞ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. എസ്.എച്ച്.ഒ ബേസിൽ തോമസ് എസ് എ മാരായ ജോർജ്, മാർട്ടിൻ, ഏ.എസ്.ഐ മാരായ റെജി, രഘുനാഥ്, മുഹമ്മദ്, എസ്.സി.പി. ഒ മാരായ നിഷാന്ത്, ഷക്കീർ, ശ്രീജിത്, മെറ്റിൽഡ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

You May Also Like