Connect with us

Hi, what are you looking for?

CRIME

ഹോട്ടലുടമയുടെ ഭാര്യക്ക് നേരെ മാനഭംഗ ശ്രമം; ലോറി ഡ്രൈവർ അറസ്റ്റിൽ.

കോതമംഗലം : ഹോട്ടലുടമയുടെ ഭാര്യക്ക് നേരെ മാനഭംഗ ശ്രമം ലോറി ഡ്രൈവർ അറസ്റ്റിൽ. മൂന്നാർ കടലാർ എസ്റ്റേറ്റിൽ അശോക് അതുൽ രാജ് (24) നെയാണ് കോതമംഗലം പൊലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി-മധുര ദേശീയ പാതയിലെ കോതമംഗലം കോളേജ് ജംഗ്ഷനിൽ ഹോട്ടൽ നടത്തുന്ന തമിഴ്നാട് സ്വദേശിയുടെ ഭാര്യക്ക് നേരെയാണ് മാനഭംഗശ്രമം നടന്നത് . ഭക്ഷണം കഴിക്കാനെന്ന വ്യാജേന ഇന്നലെ രാത്രിപതിനൊന്നോടെ ലോറിയിൽ എത്തിയ പ്രതി ഹോട്ടലിൽ എത്തിച്ചേരുകയും ഹോട്ടലിന് മുകളിൽ പെൺകുട്ടിക്കൊപ്പം താമസിക്കുന്ന ഹോട്ടലുടമയുടെ ഭാര്യയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരും ഹോട്ടലുടമയും ഓടി എത്തിയതോടെ പ്രതി അവിടെനിന്ന് ഓടി രക്ഷപ്പെട്ടു. വീണ്ടും പുലർച്ചെ 4ന്ഹോട്ടലിൽ എത്തിച്ചേരുകയും മുകളിൽ താമസിക്കുന്ന സ്ത്രീക്ക് നേരെ വീണ്ടും മാനഭംഗത്തിന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഇയാളെ തടഞ്ഞുവെച്ചു. കോതമംഗലം എസ് ഐ ദിലീഷിന്റ നേതൃത്വത്തിലെത്തിയ പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മാനഭംഗത്തിന് കേസെടുത്തു .കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like