കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ. തൃക്കാരിയൂരിൽ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും, അവിടേക്ക് ആനയെ കാണുവാൻ സമാധാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആനപ്രേമികളാണ് എത്താറുള്ളത്. തികഞ്ഞ ശാന്ത സ്വഭാവക്കരനായിരുന്ന ശിവനാരായണന് തൃക്കാരിയൂരിൽ ഒരു കൂട്ടം ചെറുപ്പക്കാരായ ആനപ്രേമികളാണ് എല്ലാം കൊടുത്ത് കൊണ്ട് നടന്നിരുന്നത്.
ആനപ്രേമികളായ ഈ ചെറുപ്പകാർക്ക് മദപ്പാടുള്ള നീര് കാലത്ത് പോലും അവന്റെ അടുത്ത് ചെന്ന് അവനെ തലോടാമായിരുന്നു. അവന്റെ വിയോഗം താങ്ങാനാകാതെ തൃക്കാരിയൂരിലെ ചെറുപ്പക്കാരായ ആനപ്രേമികൾ പൊട്ടി കരഞ്ഞു. ഇക്കഴിഞ്ഞ പൂര സീസണിൽ മറ്റ് ആനകളിൽ നിന്നും പകർന്ന പാദരോഗമാണ് മരണ കാരണമായത്. ജീവൻ രക്ഷിക്കുവാനായി വിദഗ്ധ ചികിസകരെ കൊണ്ട് വന്ന് പരമാവധി ചികിത്സയും ചെയ്ത് നോക്കിയെങ്കിലും ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ആന വിട പറയുകയാണ് ഉണ്ടായത്.
