Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര

കോതമംഗലം: കോതമംഗലം നഗരത്തിലെ കടകളിൽ മോഷണ പരമ്പര. നാല് കടകളുടെ ഷട്ടറിന്റെ താഴുകൾ പൊളിച്ച് മോഷ്ടാക്കൾ അകത്ത് കടന്നു നിരവധി സാധനങ്ങൾ മോഷ്ടിച്ചു. കോതമംഗലം കോളേജ് റോഡിലെ ഗൾഫ് മൊബൈൽ ആന്റ്ഡ്യൂട്ടി പെയ്ഡ് ഷോപ്പ് , ഹാന്റ് സം ഗാർമെന്റ്സ് , അഡോണിസ് ബ്യൂട്ടി പാർലർ , സ്വാദ് സ്റ്റേഷനറീസ് ഉൾപ്പെടയുള്ള കടകളിലാണ് മോഷണം നടന്നത്. എൽ .ഇ.ഡി ടി വി , മൊബൈൽ ഫോണുകൾ, വിദേശ പെർഫ്യൂംസ് , ഇലക്ട്രോണിക്സ് സാധനങ്ങൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങളാണ് ഗൾഫ് ഷോപ്പിൽ നിന്നും മോഷണം പോയത്. ഹാന്റ് സം ഗാർമെന്റസിൽ നിന്നും നിരവധി ഷർട്ടും പാൻറുകളും , സ്വാദ് സ്റ്റേഷനറീസിൽ നിന്നും സിഗററ്റ് ഉൾപ്പെടെയുള്ള സാധനങ്ങളാണ് മോഷ്ടാക്കൾ അപഹരിച്ചത്.

കോതമംഗലം സി.ഐ യൂനസ് ,എസ് ഐ ദിലീഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രാഥമിക പരിധോന നടത്തി. ആലുവ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ വിരലടയാള വിദഗ്ധർ സംഭവ സ്ഥലത്ത് എത്തി വിശദമായ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ചു. അന്യ സംസ്ഥാന മോഷ്ടാക്കളാണന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like