കോതമംഗലം : കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന നാടിൻ്റെ രക്ഷക്കായി കുടുക്കയിൽ സ്വരൂപിച്ച് വച്ചിരുന്ന തൻ്റെ കുഞ്ഞ് സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി രഹാന എസ് ബഷീർ. 2530/- രൂപയാണ് സമ്പാദ്യമായുണ്ടായിരുന്നത്. ആൻ്റണി ജോൺ എംഎൽഎ തുക ഏറ്റ് വാങ്ങി. കോതമംഗലം താലൂക്കാഫീസ് ഹെഡ് ക്ലാർക്ക് എസ് കെ എം ബഷീറിൻ്റെയും, താലൂക്കാശുപത്രി സ്റ്റാഫ് നേഴ്സ് സ്മിത ബക്കറിൻ്റെയും മകളാണ് രഹാന. തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,തഹസിൽദാർ (എൽ ആർ)സുനിൽ മാത്യു, ഡെപ്യൂട്ടി തഹസിൽദാർമാരായ എം അനിൽകുമാർ,എൻ എസ് ശ്രീകുമാർ,ഉണ്ണികൃഷണൻ റ്റി കെ,ഗിരീഷ് ലാൽ,എം വി സജീവ് എന്നിവർ സന്നിഹിതരായിരുന്നു.