Connect with us

Hi, what are you looking for?

NEWS

കോതമംഗലം രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം ആഗസ്റ്റിൽ പൂർത്തീകരിക്കും: ആന്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലത്ത് നിർമ്മിക്കുന്ന പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സിൻ്റെ നിർമ്മാണം 2020 ആഗസ്റ്റ് മാസത്തോടെ പൂർത്തിയാകുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 90 വർഷത്തോളം പഴക്കമുള്ള കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പഴയ കോട്ടയം ജില്ലയിലെ ദേവികുളം,മുവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട മലയിൻകീഴിലാണ് പ്രവർത്തനം ആരംഭിച്ചത്. അതിനു ശേഷം കോതമംഗലം നഗരത്തിലെ സ്വന്തം കെട്ടിടത്തിലേക്ക് 1969 ൽ ആണ് മാറുന്നത്. അൻപത് വർഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലായിരുന്നു കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്നത്.

കോതമംഗലം നഗരസഭ,നെല്ലിക്കുഴി,കോട്ടപ്പടി,പിണ്ടിമന,കവളങ്ങാട്,കീരംപാറ,കുട്ടമ്പുഴ എന്നീ പഞ്ചായത്തുകളിൽപ്പെട്ട ഒൻപത് വില്ലേജ് ഓഫീസുകളാണ് ഈ ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്നത്.വർഷത്തിൽ ഏകദേശം 5000 ത്തോളം ആധാര രജിസ്ട്രേഷനും,14000 ത്തോളം ബാധ്യത സർട്ടിഫിക്കറ്റുകളും,4000 ത്തോളം ആധാര പകർപ്പുകളും ഈ ഓഫീസിൽ നിന്നും ലഭ്യമാകുന്നുണ്ട്. നിരവധിയായ റെക്കോഡുകൾ സൂക്ഷിക്കേണ്ട പ്രസ്തുത ഓഫീസിൽ സ്ഥല പരിമിതി മൂലം ജീവനക്കാരും,പൊതു ജനങ്ങളും വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റി അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മിക്കുന്നത്.

റൂഫിങ്ങ് അടക്കം ഓപ്പൺ ഹാൾ സൗകര്യമുൾപ്പെടെയുള്ള പുതിയ രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഒന്നരക്കോടിയിലധികം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. നഗരസഭയിലേയും,ആറ് പഞ്ചായത്തുകളിലേയും ആയിരകണക്കിന് ജനങ്ങളുടെ ആശ്രയ കേന്ദ്രമായ കോതമംഗലം സബ് രജിസ്ട്രാർ ഓഫീസിന് നഗരത്തിന്റെ ഹൃദയ ഭാഗത്ത് പുതിയ കെട്ടിടം നിർമ്മിക്കുന്നതിലൂടെ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാകും.രണ്ടാം നില പൂർണ്ണമായും റെക്കോഡുകൾ സൂക്ഷിക്കുന്നതിന് മാത്രമായിരിക്കും ഉപയോഗിക്കുന്നത് .ഇത് മൂലം കാലപഴക്കം ചെന്നതടക്കമുള്ള നിരവധിയായ റെക്കോഡുകൾ കേടുപാടു കൂടാതെ സൂക്ഷിക്കുന്നതിനും പുതിയ രജിസ്ട്രേഷൻ റെക്കോഡുകൾ സൂക്ഷിക്കുന്നതിനും സൗകര്യങ്ങൾ ഏർപ്പെടുത്തും.

കൂടാതെ രണ്ടാം നിലയിൽ നിന്നും റെക്കോഡുകൾ താഴേക്ക് എത്തിക്കുന്നതിനു വേണ്ടി ലിഫ്റ്റ് സിസ്റ്റവും പ്രവർത്തിക്കും.താഴത്തെ നിലയിൽ സബ് രജിസ്ട്രാർ,ജോയിന്റ് രജിസ്ട്രാർ എന്നിവർക്ക് പ്രത്യേക ക്യാബിനും,ഓഫീസ് ജീവനക്കാർക്ക് പ്രത്യേക ഇരിപ്പിടവും കൂടാതെ ഡൈനിങ്ങ് ഹാൾ,ലൈബ്രറി,റിട്ടയറിങ്ങ് റൂം,ലോബി ആന്റ് റാംമ്പ്,ജീവനക്കാർക്കും സന്ദർശകർക്കും ടോയ്ലറ്റ് സൗകര്യങ്ങൾ കൂടാതെ വികലാംഗരായ ആളുകൾക്ക് പ്രത്യേക ടോയ്ലറ്റ് സൗകര്യം എന്നിവ ഏർപ്പെടുത്തും.അതിനു താഴെ സെല്ലാറിൽ വാഹന പാർക്കിങ്ങിന് സൗകര്യമൊരുക്കും.അതിനു പുറമെ കോമ്പൗണ്ടിൽ ഷെഡ് കെട്ടി പ്രത്യേക പാർക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തും.

കൂടാതെ മഴക്കുഴി നിർമ്മാണം,ബോർവെൽ സൗകര്യവും,പ്രത്യേക വാട്ടർ സപ്ലൈ,സോളാർ സിസ്റ്റം,കോമ്പൗണ്ടിനകത്ത് മനോഹരമായ പൂന്തോട്ടം,കോമ്പൗണ്ട് വാളും,ഗേറ്റും അടക്കം അത്യാധുനിക സൗകര്യത്തോട് കൂടിയാണ് പുതിയ രജിസ്ട്രേഷൻ കോംപ്ലക്സ് നിർമ്മിക്കുന്നത്.കൺസ്ട്രക്ഷൻ കോർപ്പറേഷനെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായും,രജിസ്ട്രേഷൻ കോംപ്ലെക്സ് നിർമ്മാണം ആഗസ്റ്റ് അവസാനത്തോടെ പൂർത്തീകരിക്കുമെന്നും എംഎൽഎ പറഞ്ഞു.

You May Also Like

NEWS

  കോതമംഗലം: കോതമംഗലം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ കോഴിപ്പിള്ളി ഗവ. എല്‍പി സ്‌കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യ സ്റ്റെഫിയോടൊപ്പമെത്തിയാണ് ആന്റണി ജോണ്‍ വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് വന്‍ വിജയം...

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

NEWS

കോതമംഗലം:നാടിന്റെ വികസന നായകൻ ആന്റണി ജോണിന് പിണ്ടിമന കോട്ടപ്പടി പഞ്ചായത്തുകളിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണം.ജനമനസ്സിൽ ആഴത്തിൽ വേരുറച്ച ആത്മബന്ധത്തിന്റെ ഉത്തമ ഉദാഹരണമാണ് വിവിധ പ്രദേശങ്ങളിൽ ലഭിച്ച ഉജ്വല വരവേൽപ്പുകൾ.കോതമംഗലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി...

CHUTTUVATTOM

കോതമംഗലം : നാടിന്റെയാകെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങി എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിന്റെ പര്യടനം.മാമലകണ്ടം എളംബ്ലാശേരി ആദിവാസി ഉന്നതിയിൽ നിന്നും രാവിലെ 7.30 ന് ആരംഭിച്ച പര്യടനം വടാട്ടുപാറയിൽ സമാപിച്ചു.പര്യടന ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം : എൽഡിഎഫ് സ്ഥാനാർഥി ആന്റണി ജോൺ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളും കലാലയങ്ങളും സന്ദർശിച്ചു.പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലും,മരിയൻ അക്കാദമിയിലും എത്തി അധ്യാപകരോടും, അനധ്യാപകരോടും, വിദ്യാർത്ഥികളോടും സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിച്ചു. മുൻസിപ്പാലിറ്റിയിലെ...

CHUTTUVATTOM

കോതമംഗലം:വികസനത്തിൽ കേരളം രാജ്യത്തിന് മാതൃകയാണന്നും, സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ വികസ പദ്ധതികൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ഇത് തുടർ ഭരണത്തിന് കാരണമാകുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്. ഇടതുപക്ഷ ജനാധിപത്യ...

CHUTTUVATTOM

കോതമംഗലം :എൽ ഡിഎഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ശ്രേഷ്ഠ കാത്തോലിക്കാ അബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായെ സന്ദർശിച്ചു. സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി...

CHUTTUVATTOM

കോതമംഗലം :കുറ്റിലഞ്ഞിയിൽ പുതിയ ആംബുലൻസ് സർവീസ് പ്രവർത്തനം ആരംഭിച്ചു.കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ ആംബുലൻസ് സർവീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു. ടി എം മീതിയൻ...

CHUTTUVATTOM

കോതമംഗലം :എം എൽ എ ആസ്തി വികസന ഫണ്ട്‌ 38 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച നാഗഞ്ചേരി- നെല്ലിക്കുഴി- ഇലവനാട് കനാൽ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു. കോട്ടപ്പടി,നെല്ലിക്കുഴി, പഞ്ചായത്തുകളെയും കോതമംഗലം നഗരസഭയെയും...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടം സ്കൂളിനായി പുതിയ ഹൈടെക്ക് സ്കൂൾ മന്ദിരം ഒരുങ്ങുന്നു. പുതിയ ഹൈടെക് സ്കൂൾ മന്ദിരത്തിന്റെ നിർമ്മാണത്തിനായി ഒന്നാം ഘട്ടമായി ഒരു കോടി രൂപയാണ് അനുവദിച്ചത്.നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഇരമല്ലൂർ പബ്ലിക് ലൈബ്രറിക്ക് അനുവദിച്ച ലാപ് ടോപ്, സൗണ്ട് സിസ്റ്റം, എൽ സി ഡി പ്രൊജക്ടർ എന്നിവ...

CHUTTUVATTOM

കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...

error: Content is protected !!