Connect with us

Hi, what are you looking for?

CHUTTUVATTOM

ജീവിത ശൈലി രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധനയും നടത്തി

കോതമംഗലം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി, കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്, മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്കിൻ്റെയും നേതൃത്വത്തിൽ മലബാർ ഗോൾഡിൻ്റെയും, സാമൂഹിക സുരക്ഷാ മിഷൻ്റെയും സഹകരണത്തോടെ മാലിപ്പാറ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജീവിത ശൈലീ രോഗനിർണ്ണയവും, സൗജന്യ രക്ത പരിശോധനയും നടത്തി.

ലയൺസ് ഡിസ്ട്രിക്റ്റ് ചീഫ് അഡ്വൈസർ കെ.വി മത്തായി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻ്റ് സണ്ണി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. ജോസ് കൈതക്കൽ, ജി.രാജു., പി.വി എൽദോ, ഡോ ബിനോയ്ദാസ്, ജെസ്സി ജോസ്, മേരീ ദാസൻ, എന്നിവർ പ്രസംഗിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like