കോതമംഗലം : ഐടി നവോത്ഥാന രംഗത്തെ ഇന്ത്യയുടെ പുരോഗതി രാജീവ് ഗാന്ധിയിലൂടെ ആയിരുന്നെന്ന് മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി. ബാബു. കോണ്‍ഗ്രസ് കോതമംഗലം ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജീവ് ഗാന്ധിയുടെ 78 ാം ജന്മദിന അനുസ്മരണം മുന്‍ നഗരസഭാദ്ധ്യക്ഷന്‍ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു. ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അദ്ധ്യക്ഷനായി. പി.പി. ഉതുപ്പാന്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ജി. ജോര്‍ജ്, റോയി കെ. പോള്‍, വി.വി. കുര്യന്‍, പ്രിന്‍സ് വര്‍ക്കി, എബി ചേലാട്ട്, പി.സി. ജോര്‍ജ്, സലീം മംഗലപ്പാറ, ജെയിംസ് കോറമ്പേല്‍, ശശി കുഞ്ഞുമോന്‍, ചന്ദ്രലേഖ ശശിധരന്‍, അനൂപ് ഇട്ടന്‍,
നജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.
