Connect with us

Hi, what are you looking for?

CRIME

വീട്ടിൽ കയറി കവർച്ച : മോഷ്ടാവിനെ കോതമംഗലം പോലീസ് പിടികൂടി

കോതമംഗലം : വീട്ടിൽ കയറി സ്വർണ്ണാഭരണങ്ങളും, പണവും മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അടിമാലി മന്നാംകണ്ടം ദേവൻ കോളനി സൂര്യ (39) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു സംഭവം. കോതമംഗലം കുത്തുകുഴി മെമ്പർ റോഡ് ഭാഗത്തുള്ള വീട്ടിൽ രാത്രി അതിക്രമിച്ച് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവൻ തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങളും, രണ്ട് ലക്ഷം രൂപയുമാണ് കവർന്നത്. കേസിലെ രണ്ടു പ്രതികളെ നേരത്തെ തമിഴ് നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ അറസ്റ്റിലായ സൂര്യ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. തിരുവനന്തപുരത്ത് നിന്നുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്.ഐ മാരായ കെ.എസ്.ഹരിപ്രസാദ്, എം.എം.റെജി, എ.എസ്.ഐ കെ.എം. സലിം, സി.പി.ഒ ആസാദ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

You May Also Like

CRIME

കോതമംഗലം : വീടിൻ്റെ സിറ്റൗട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ അറസ്റ്റിൽ. കാലാമ്പൂർ വാരാപ്പിള്ളി മാലിൻ ബേബി കുര്യാക്കോസ് (66)നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ 21 ന് പകൽ 11...

NEWS

കോതമംഗലം : കോതമംഗലം പോലീസ് സ്റ്റേഷന് വ്യാജ ബോംബ് ഭീഷണി. സംഭവത്തിൽ കോതമംഗലം ചെറുവട്ടൂർ സ്വദേശി ഹനീഫ് പിടിയിലായി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വെള്ളി രാവിലെ 10 മണിയോടെ തിരുവനന്തപുരം കൺട്രോൾ റൂമിലേക്കാണ്...

CRIME

കോതമംഗലം: അനാശാസ്യ കേന്ദ്രത്തിൽ പരിശോധന നാല് പേർ അറസ്റ്റിൽ. തൃക്കാരിയൂർ നാഗഞ്ചേരി പള്ളിയ്ക്ക് സമീപം താമരക്കുടിയിൽ വീട്ടിൽ എൽദോസ് (44), ഇടപ്പള്ളി വെണ്ണല ആലിൻചുവട് സെന്റ് മേരീസ് പള്ളിയ്ക്ക് സമീപം പൊരുവേലിൽ വീട്ടിൽ...

CRIME

കോതമംഗലം : കോതമംഗലത്ത് രണ്ട് നിരന്തര മോഷ്ടാക്കളെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം കോഴിപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന തൃക്കാരിയൂർ, കരിങ്ങഴ തേർത്തനാക്കുടി  രമേശൻ (പപ്പാലു 56) , ഇരമല്ലൂർ നെല്ലിക്കുഴി ഇടപ്പാറ...